സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ നടപടി; അടുത്ത മാസം 24-ന് പ്രത്യേക യോഗമെന്ന് വിദ്യാഭ്യാസ മന്ത്രി
2026-10-26
സ്കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനായി നിർണ്ണായക നീക്കങ്ങളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. ഇക്കാര്യത്തില്‍ വരുംദിവസങ്ങളില്‍ വിശദമായ ചർച്ചകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിയമസഭയെ അറിയിച്ചു.വിഷയം ചർച്ച ചെയ്യാനായി അടുത്ത മാസം 24-ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ഭാരം കുറഞ്ഞ കടലാസില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. പുസ്തകങ്ങളുടെ വലിപ്പം കുറയ്ക്കാനായി അവയെ അർദ്ധവാർഷികാടിസ്ഥാനത്തില്‍ ഭാഗങ്ങളായി വിഭജിക്കാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.കൈപ്പമംഗലം എംഎല്‍എContinue Reading

