പന്തളം: പന്തളം പൂഴിക്കാട് മഞ്ജുഭവനിൽ ഭാസ്കരനും സുമതിയ്ക്കും മകൾ അശ്വതിക്കും വയ്യാത്ത ഒന്നാം ക്ലാസുകാരി സാന്ദ്രയ്ക്കും ഓണത്തിന് വൈദ്യുതി വെളിച്ചമെത്തി.വൈദ്യുതി ലഭിക്കാത്ത ഇവരുടെ അവസ്ഥ അറിഞ്ഞ് എത്തിയ KSEB യിലെ സർവ്വിസ് സംഘടനയായ വർക്കേഴ്സ് അസോസിയേഷൻ CITU അടൂർ ഡിവിഷൻ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ 90 മീറ്റർ ലൈൻ വലിച്ച് മൂന്നു് പോസ്റ്റ് ഇട്ട് വയറിങ്ങ് ചെയ്തു സപ്ലെ നൽകുകയാണ് ചെയ്തത്.
CITU പത്തനംതിട്ട ജില്ലാ സെക്രട്ടറി പി.ബി. ഹർഷകുമാർ സ്വിച്ച് ഓൺ ചെയ്തു. വർക്കേഴ്‌സ് അസോസിയേഷൻ അടൂർ ഡിവിഷൻ സെക്രട്ടറി സുധീർ.പി.എച്ച്, ലോക്കൽ കമ്മറ്റി സെക്രട്ടറി ദിപു എസ്സ്, വാർഡ് മെമ്പർ വിമൽ പ്രസാദ്, വർക്കേഴ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി ദനേഷ് കുമാർ, സംസ്ഥാന കമ്മറ്റി അംഗം ഹീരാ ചന്ദ്രൻ CLപന്തളം യൂണിറ്റിലെ മനോജ് k നിഖിൽ ബെന്നിച്ചൻ പ്രമോദ് അജിത്ത് മുകേഷ് എന്നിവർ പങ്കെടുത്തു

