കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്ന് മന്ത്രി റോജി എം.ജോണ്‍. എന്നാല്‍ അക്രമത്തോട് യോജിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതൊരു വെല്ലുവിളിയുടെ സ്വഭാവത്തില്‍ മുന്നോട്ടു പോകുമ്പോള്‍, അതൊക്കെ കോടതികള്‍ കൃത്യമായി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും വിദ്യാര്‍ഥികള്‍ വീണ്ടും തിരിച്ചു വന്ന് അവര്‍ പരീക്ഷ എഴുതണം, അവരുടെ പഠനം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. കാമ്പസിലോ അല്ല എവിടെയായാലും സമരങ്ങളോട് ഒരുതരത്തിലുള്ള വിയോജിപ്പോ അസഹിഷ്ണുതയോ ഇല്ല.
പക്ഷേ അക്രമത്തോട് പൂര്‍ണമായ അസഹിഷ്ണുതയുണ്ട്. ഒരു കാരണവശാലും അക്രമത്തോട് യോജിക്കാന്‍ സാധിക്കില്ല എന്ന് മന്ത്രി പറഞ്ഞു. അതേസമയം, കാലടി ആദിശങ്കര ട്രെയിനിംഗ് കോളജില്‍ എത്തിയ മന്ത്രിക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കാലടി സര്‍വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ മാപ്പ് എഴുതി നല്കിയാല് തിരിച്ചെടുക്കാമെന്നും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കാമെന്നും മന്ത്രി പറഞ്ഞതിനെതിരെ ഷൂ നക്കാനും മാപ്പ് എഴുതാനും ഞങ്ങള്‍ സവര്‍ക്കറല്ല എന്ന വലിയ ബാനര്‍ ഉയര്‍ത്തിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

