ഞായർ, 29 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
സദാചാര ആക്രമണം: യുവതിയെ ഉപദ്രവിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ മണ്ഡല പുനർനിർണയ ബിൽ: ബിജെപിക്ക് പ്രതീക്ഷ, ഇന്ത്യാസഖ്യത്തിന് ആശങ്ക മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ വോട്ടുറപ്പിക്കാൻ എൻഡിഎ; ഇന്ന് ബിജെപി എംപിമാരുടെ യോഗം മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ
Malappuram

നിലമ്പൂർ വള്ളുവശ്ശേരി വനമേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയ സംഭവത്തില്‍ കൂള്‍ബാർ ഉടമ പിടിയിലായി.

അപ്ഡേറ്റ്: October 23, 2026 8:22 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

നിലമ്പൂർ വള്ളുവശ്ശേരി വനമേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളിയ സംഭവത്തില്‍ കൂള്‍ബാർ ഉടമ പിടിയിലായി. എടക്കരയില്‍ കൂള്‍ബാർ നടത്തുന്ന മഞ്ചേരി കാരക്കുന്ന് കൊല്ലംപറമ്പൻ സ്വദേശി അബൂബക്കറിനെയാണ് വനംവകുപ്പും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. മാലിന്യത്തിനിടയില്‍ നിന്ന് ലഭിച്ച പ്ലാസ്റ്റിക് സ്ട്രോയാണ് പ്രതിയെ കുടുക്കാൻ നിർണ്ണായക തെളിവായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. രാത്രി കട അടച്ച്‌ വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് അബൂബക്കർ പ്ലാസ്റ്റിക് സ്ട്രോകളും കവറുകളും അടങ്ങിയ മാലിന്യം വനത്തില്‍ തള്ളിയിരുന്നത്.

വനമേഖലയില്‍ മാലിന്യം കാണപ്പെട്ടതിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയില്‍ ഒരു പ്രത്യേകതരം പ്ലാസ്റ്റിക് സ്ട്രോ കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച്‌ പ്രദേശത്തെ കൂള്‍ബാറുകളില്‍ അന്വേഷണം നടത്തി വരികയായിരുന്നു. എടക്കരയിലെ കൂള്‍ബാറുകള്‍ പരിശോധിച്ച സംഘം അബൂബക്കറിന്റെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന് മാലിന്യം കാട്ടില്‍ തള്ളാനായി വണ്ടിയില്‍ കയറ്റുന്നതും കടയിലെ സ്ട്രോയും മാലിന്യത്തില്‍ കണ്ടെത്തിയ സ്ട്രോയും ഒന്നാണെന്നും സ്ഥിരീകരിച്ചു. തുടർന്ന് അബൂബക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ