സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസ്;പിണറായി വിജയനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസ്;പിണറായി വിജയനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടു കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം നടത്താനാണ് തീരുമാനമെന്നും ചെന്നിത്തല മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടത് എന്ന് ഡിജിപി തീരുമാനിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹവാല പോലുള്ള ആരോപണങ്ങളില്‍ ഡിജിപിക്ക് പരാതി നല്‍കാന്‍ ഇഡിക്ക് അവകാശമുണ്ട്. പിഎംഎല്‍എ വകുപ്പിലെ 66 (2) അനുസരിച്ച്‌, അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ലോ എന്‍ഫോഴ്‌സിങ് ഏജന്‍സിക്ക് കൈമാറുക ഇഡിയുടെ ചുമതലയാണ്. അതനുസരിച്ചാണ് ഇഡി ഡിജിപിക്ക് കത്തു നല്‍കിയതെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഡിജിപിക്ക് കത്തു നല്‍കിയാൽ അത് അവഗണിക്കാന്‍ കഴിയില്ലെന്ന് വിജയ് മണ്ഡല്‍ കേസില്‍ സുപ്രീംകോടതി വിധിയുണ്ട്. അതനുസരിച്ച്‌ ആ കത്ത് സര്‍ക്കാരിന് പരിഗണിക്കാതിരിക്കാനാവില്ല. ലളിതകുമാരി കേസുമായി ബന്ധപ്പെട്ട്, 5 കാര്യങ്ങളില്‍ പ്രാഥമികാന്വേഷണം നടത്തിയശേഷം മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകൂവെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. അഴിമതി കേസും അതില്‍ ഉള്‍പ്പെടും. പ്രാഥമികാന്വേഷണം നടത്തി കൊഗ്‌നിസിബിള്‍ ഒഫന്‍സ് റിവീല്‍ ചെയ്യാതെ എഫ്‌ഐആര്‍ ഇടാന്‍ പാടില്ലെന്നാണ് കോടതി ഉത്തരവ്. ഈ നിയമോപദേശത്തില്‍ അതെല്ലാം ഉള്‍പ്പെടുന്നുണ്ട്. പ്രാഥമികാന്വേഷണമാണോ എന്ന ചോദ്യത്തിന് ‘അന്വേഷണം’ ആണെന്ന് ചെന്നിത്തല പറഞ്ഞു