ഞായർ, 22 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
Kerala

ഇഎസ്എ കരട് വിജ്ഞാപനം; നിർദേശങ്ങൾ സമർപ്പിക്കേണ്ട അവസാന ദിനം ഇന്ന്

അപ്ഡേറ്റ്: October 23, 2026 8:19 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ നിർദേശം അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്. ജനവാസമേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഇന്നലെ പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പുതുക്കിയ ഭൂപടം ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. 98 വില്ലേജുകളിലെ 8590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണം എന്നാണ് സർക്കാരിന്റെ നിർദേശം.

കരടു വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലായി 9993 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല പ്രദേശം. നിർദേശങ്ങൾ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകുമോ എന്ന കാര്യത്തിൽ കേന്ദ്രവും വ്യക്തത നൽകിയിട്ടില്ല.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ