ശനി, 21 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
TVM Zoo Issue

തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു

അപ്ഡേറ്റ്: October 23, 2026 8:19 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മൃഗശാല മാറ്റുന്നതിനെ പ്രമുഖ വന്യജീവി സംരക്ഷകനും പത്മശ്രീ ജേതാവുമായ റോമുലസ് വിറ്റക്കർ വിമർശിച്ചു. സാമ്പത്തിക പാരിസ്ഥിതി വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനിടെയാണ് വിദഗ്ധരും എതിർപ്പ് പ്രകടിപ്പിക്കുന്നത്. മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നത് നല്ല ആശയമല്ലെന്നും പകരം കൂടുതല്‍ പണം ചെലവഴിച്ച് നിലവിലെ മൃഗശാലയെ രാജ്യാന്തര നിലവാരത്തിലേക്ക് മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു വിറ്റക്കറിന്‍റെ പ്രസ്താവന. മൃഗശാല മാറ്റവുമായി സർക്കാർ മുനോട്ട് പോവുകയാണെന്ന സൂചനകള്‍ക്കിടെയാണ് വിമർശനവും ശക്തമാകുന്നത്.

മുഖ്യമന്ത്രിയുടെ ആശയത്തിന് ഒരു ഭാഗത്ത് പിന്തുണ ലഭിക്കുമ്പോൾ മറുഭാഗത്ത് വി‌മർശനവും ഉയരുന്നുണ്ട്. നീക്കത്തിന് തിരുവനന്തപുരം മേയറുടെ ഉള്‍പ്പെടെ പിന്തുണ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു. എന്നാല്‍, മൃഗശാല മാറ്റത്തിന് പിന്നില്‍ വാണിജ്യ താല്‍പ്പര്യം മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. നീക്കം അനുവദിക്കില്ലെന്ന നിലപാടെടുത്ത സിപിഎം പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.

Advertisement

ഇതിനിടെയാണ് പ്രമുഖ വന്യജീവി സംരക്ഷകനായ റോമുലസ് വിറ്റക്കറും പദ്ധതിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ തന്നെ മൃഗശാല തുടരുന്നതാണ് വന്യജീവികള്‍ക്കും മൃഗശാല കാണാൻ എത്തുന്ന കുട്ടികള്‍ക്ക് ഉചിതമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. അന്താരാഷ്ട്ര തലത്തില്‍ അടക്കം അറിയപ്പെടുന്ന വന്യജീവി സംരക്ഷകനാണ് റോമുലസ് വിറ്റക്കർ. മദ്രാസ് സ്നേക്ക് പാർക്ക് സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതും വിറ്റക്കറായിരുന്നു.

ആവാസവ്യവസ്ഥയോട് ചേർന്ന് മൃഗശാലയൊരുക്കുന്നതാണ് മൃഗങ്ങള്‍ക്കും നല്ലതെന്നും മൃഗശാലയിരുന്ന സ്ഥലം മാഡിസണ്‍ സ്ക്വയർ പോലെ ഉദ്യാനപാർക്ക് ആക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook