തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു
2026-09-25
തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മൃഗശാല മാറ്റുന്നതിനെ പ്രമുഖ വന്യജീവി സംരക്ഷകനും പത്മശ്രീ ജേതാവുമായ റോമുലസ് വിറ്റക്കർ വിമർശിച്ചു. സാമ്പത്തിക പാരിസ്ഥിതി വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനിടെയാണ് വിദഗ്ധരും എതിർപ്പ് പ്രകടിപ്പിക്കുന്നത്. മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നത് നല്ല ആശയമല്ലെന്നും പകരം കൂടുതല്‍ പണം ചെലവഴിച്ച് നിലവിലെ മൃഗശാലയെ രാജ്യാന്തര നിലവാരത്തിലേക്ക് മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു വിറ്റക്കറിന്‍റെ പ്രസ്താവന. മൃഗശാല മാറ്റവുമായി സർക്കാർ മുനോട്ട് പോവുകയാണെന്ന സൂചനകള്‍ക്കിടെയാണ് വിമർശനവും ശക്തമാകുന്നത്.Continue Reading

