തിങ്കൾ, 23 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിൽ അനിശ്ചിതത്വം തുടരുന്നു ശബരിമല തീർഥാടനം: വനം വകുപ്പിന്റെ പൂർണ സഹകരണം ഉറപ്പാക്കിയെന്ന് മന്ത്രി ഷിബു ബേബി ജോൺ അടൂരിൽ 77-കാരിയെ പീഡിപ്പിച്ച് പണവും സ്കൂട്ടറും തട്ടിയ 61-കാരൻ അറസ്റ്റിൽ ഫെയർനെസ് ക്രീമിന്റെ ദുരന്തം: 17കാരിയുടെ വൃക്കയെ ബാധിച്ചു; അന്വേഷണം ശക്തം മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഉത്തരവാദി ബാറുടമ തന്നെ; കരട് മദ്യനയം ചർച്ചയാകുന്നു വെൺമണി ചക്കുളത്തുകടവ് പാലം: പണി പൂർത്തിയായി; ഉദ്ഘാടനം എപ്പോൾ? ശസ്ത്രക്രിയയ്ക്കു പിന്നാലെ ചവറ സ്വദേശിനി മരിച്ചു; ചികിത്സപ്പിഴവ് ആരോപണം മൊബൈൽ ദൃശ്യം തെളിവായി; നിലയ്ക്കലിൽ ഡ്രൈവറെ മർദിച്ച എഎസ്ഐ സസ്പെൻഷനിൽ തേങ്ങകൊണ്ടുള്ള ഇടിയും ബെൽറ്റും: പാങ്ങപ്പാറ കേസിൽ പുതിയ വിവരങ്ങൾ
International

ഇസ്രയേലിന് നേരെ ഇറാന്റെ കടുത്ത മിസൈലാക്രമണം;പശ്ചിമേഷ്യ വീണ്ടും അശാന്തം

അപ്ഡേറ്റ്: October 23, 2026 8:32 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലിന് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ ആക്രമണ പരമ്പര. നിരവധി മിസൈലുകളാണ് ഇസ്രയേൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്. ഇസ്രയേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ഇറാൻ കൂട്ടത്തോടെ തൊടുത്ത അനവധി മിസൈലുകൾ തങ്ങൾ വിജയകരമായി തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ ഇസ്രയേൽ സേന സജ്ജമാണെന്നും ഇറാന് കനത്ത തിരിച്ചടി നൽകാൻ സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി

എന്നാൽ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടായാൽ ആക്രമണം കൂടുതൽ ശക്തമായി തുടരുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതിയും അതോടൊപ്പം അമേരിക്കൻ സേന അതീവ ജാഗ്രതയിലുമാണ്. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കരുതെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായാണ് വിവരം.

Advertisement

യു എസ് കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടേക്കുമെന്ന സൂചനകളെത്തുടർന്ന് ജോർദാനിലെ അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ വലിയൊരു യുദ്ധസാഹചര്യം ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇതിനിടെ സജീവമാണ്.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ