കെ-ടെറ്റ്: തീയതി നീട്ടി

കെ-ടെറ്റ്: തീയതി നീട്ടി
alternatetext

കെ-ടെറ്റ് ഏപ്രില്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് രണ്ടു വരെ നീട്ടി. അപേക്ഷ സമർപ്പിച്ചരില്‍ തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് നാലു മുതല്‍ ഏഴു വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN -ല്‍ ലഭ്യമാകും.

നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തുന്നതിന് കൂടാതെ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാർഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.