ഞായർ, 29 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
സദാചാര ആക്രമണം: യുവതിയെ ഉപദ്രവിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ മണ്ഡല പുനർനിർണയ ബിൽ: ബിജെപിക്ക് പ്രതീക്ഷ, ഇന്ത്യാസഖ്യത്തിന് ആശങ്ക മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ വോട്ടുറപ്പിക്കാൻ എൻഡിഎ; ഇന്ന് ബിജെപി എംപിമാരുടെ യോഗം മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ
National

ട്രെയിനിനു തീ പിടിച്ചെന്ന് കരുതി പരിഭ്രമിച്ച്‌ അടുത്ത ട്രാക്കിലേക്ക് എടുത്തു ചാടി; 11 പേർക്ക് ദാരുണാന്ത്യം

അപ്ഡേറ്റ്: October 23, 2026 8:46 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ബോഗിയില്‍ തീപിടിച്ചെന്ന് കരുതി പരിഭ്രമിച്ച്‌ ട്രെയിനില്‍ നിന്ന് ചാടിയവര്‍ക്കാണ് അപകടം. സമീപ ട്രാക്കിലൂടെ എതിര്‍ ദിശയിലെത്തിയ ട്രെയിനിടിച്ച്‌ മരിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മുംബയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ പച്ചോറയ്ക്ക് സമീപമുള്ള മഹേജി, പര്‍ധഡെ സ്റ്റേഷനുകള്‍ക്കിടെയില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം.

ലക്നൗവില്‍ നിന്ന് മുംബയിലേക്ക് വന്ന പുഷ്പക് എക്‌സ്പ്രസില്‍ സഞ്ചരിച്ചിരുന്ന 25ഓളം പേര്‍ തീയും പുകയും കണ്ട് ട്രെയിനില്‍ നിന്ന് ചാടിയെന്നാണ് വിവരം. യാത്രക്കാര്‍ ചങ്ങല വലിച്ച്‌ ട്രെയിന്‍ നിറുത്തിയശേഷം ചാടുകയായിരുന്നു. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രേക്ക് ചെയ്യുന്നതിനിടെ തീപ്പൊരിയും പുകയും ഉയര്‍ന്നതാണെന്നും തീപിടിച്ചതല്ലെന്നുമാണ് റിപ്പോര്‍ട്ട്. ബംഗളൂരു- ന്യൂഡല്‍ഹി കര്‍ണാടക എക്സ്പ്രസാണ് ഇടിച്ചത്.

Advertisement

റെയില്‍വേ ഉദ്യോഗസ്ഥരടക്കം രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. പരിക്കേറ്റവര്‍ക്ക് വിഗദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ