ജിദ്ദ സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; നവംബർ 24 വരെ നിയന്ത്രണം

മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. നവംബർ 24 വരെ ഈ സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയ നടപടി തുടരുമെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മറ്റ് വിമാനക്കമ്പനികളും സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. നവംബർ 24 വരെ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട്,Continue Reading

സൗദിയിൽ ഹൂതി ആക്രമണ ശ്രമം;പ്രതിരോധിച്ചെന്ന് സഖ്യസേന

യമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ആക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് റിയാദ്, ഖമീസ് മുശൈത്ത്, അബഹ എന്നീ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണ ശ്രമം. ഈ മൂന്ന് ആക്രമണങ്ങളും പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. തിങ്കളാഴ്ച ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിനു നേരെ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഈ പുതിയ നീക്കം. അതിനിടെ, റിയാദിലെ സ്കൂളുകൾ ഇന്ന് മുതൽ വീണ്ടും ഓൺലൈൻ പഠനത്തിലേക്ക് മാറി. ഇന്ത്യൻ സ്കൂളുകളും നാളെContinue Reading