പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ, പി എസ് സി ചെയർമാൻ എം ആർ ബൈജുവിനെതിരേ പി എസ് സി സെക്രട്ടറി വീണ്ടും മൊഴി നൽകി. ഇത് രണ്ടാം തവണയാണ് സെക്രട്ടറി ചെയർമാനെതിരേ ഇത്തരത്തിൽ മൊഴി നൽകുന്നത്.
തിരുവനന്തപുരം ആസ്ഥാനമായ പി എസ് സി ഓഫീസിലെ തീരുമാനങ്ങളെല്ലാം ചെയർമാൻ സ്വന്തം നിലയിൽ എടുക്കുകയാണെന്നാണ് സെക്രട്ടറി ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നത്. കൂടിയാലോചനകളൊന്നുമില്ലാതെയാണ് ചെയർമാൻ തീരുമാനങ്ങളെടുക്കുന്നതെന്നും മൊഴിയിലുണ്ട്.
അഡീഷണൽ സെക്രട്ടറി ഹരിയും ചെയർമാൻ എം ആർ ബൈജുവും ചേർന്നാണ് തീരുമാനങ്ങളെടുക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.എന്തെങ്കിലും വിവാദമുണ്ടായാൽ ചെയർമാൻ അതിന്റെ പഴി ഉദ്യോഗസ്ഥരുടെ മേൽ ചാരുന്നതാണ് പതിവെന്നും സെക്രട്ടറി മൊഴിയിൽ വ്യക്തമാക്കി.

