ഞായർ, 22 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
Kerala

പാട്ടിനെ പോലും പേടിക്കുന്ന പാര്‍ട്ടിയായി മാറി സി പി എം;പരാതി നല്‍കിയത് പാരഡിയേക്കാള്‍ വലിയ കോമഡി:പി.സി വിഷ്ണുനാഥ്

അപ്ഡേറ്റ്: October 23, 2026 8:39 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

തിരുവനന്തപുരം: പാരഡിഗാന വിവാദത്തില്‍ സിപിഎമ്മിനെതിരെ പരിഹാസവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ. പരാതിയുമായി പോകുന്നത് പാരഡിയേക്കാള്‍ വലിയ കോമഡിയാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. സിപിഎം പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ എന്നും വിഷ്ണുനാഥ് ചോദിച്ചു. സിപിഎമ്മിന്‍റെ സ്ഥിതി ദയനീയമാണ്, സഹതാപം അർഹിക്കുന്നതാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് തുകയാണ് പ്രചാരണത്തിന് ഇറക്കിയത്. ശബരിമല സ്വർണക്കൊള്ള ചർച്ചയായപ്പോഴാണ് പാരഡി പാട്ട് വന്നത്. അത് ആര് എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിശാഗന്ധിയില്‍ പ്രതിഷേധിക്കുക, നേരെ പോയി പാട്ടിനെതിരെ കേസ് കൊടുക്കുക. ഇത്തരം കോമഡിയാണ് ഇപ്പോള്‍ സിപിഎം ചെയ്യുന്നതെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ