ഞായർ, 22 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
Wayanad

ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്.

അപ്ഡേറ്റ്: October 23, 2026 8:39 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

ജനവാസ മേഖലയില്‍ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്. പാതിരിയമ്ബം വനഭാഗത്തേക്ക് ആണ് കടുവ പോയത്.ഇതോടെ പ്രദേശത്തെ ആശങ്കയൊഴിഞ്ഞുവെന്നും വനംവകുപ്പ് പറഞ്ഞു. എങ്കിലും വനമേഖലയില്‍ നിരീക്ഷണം തുടരും. നിലവിലെ നിയന്ത്രണങ്ങള്‍ തുടരേണ്ട സാഹചര്യമില്ല. പ്രജനന കാലം ആയതിനാലാണ് കടുവ ഇറങ്ങി വന്നതെന്നും വനംവകുപ്പ് വ്യക്തമാക്കി. പനമരം ചീക്കല്ലൂരില്‍ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്.

WWL 122 എന്ന 5 വയസുള്ള ആരോഗ്യവാനായ ആണ്‍കടുവയാണിത്.കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തില്‍ ഇന്ന് പനമരം പഞ്ചായത്തിലെയും കണിയാമ്ബറ്റ പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്ബറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലുമാണ് അവധി പ്രഖ്യാപിച്ചത്. അംഗന്‍വാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഇന്ന് അവധിയാണ്.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ