ശനി, 21 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
Wayanad

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; കാണാതായവർക്കായുള്ള തെരച്ചിൽ മൂന്നാം ദിവസം

അപ്ഡേറ്റ്: October 23, 2026 8:23 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത് തെരച്ചിൽ മൂന്നാം ദിവസം. തുരങ്കപാത നിർമ്മാണം നടത്തുന്ന കരാർ കമ്പനി ദിലീപ് ബിൽഡ് കോണിന്റെ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളെയാണ് കാണാതായത്. മഴയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. നാലു സോണുകളായി തിരിഞ്ഞാണ് തെരച്ചിൽ നടക്കുക. ഇതിനിടെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും.

മണ്ണിടിച്ചിൽ ദുരന്തത്തിൽ അന്വേഷണം നടത്താൻ വിദഗ്ധ സമിതിയെ ഇന്ന് നിയോഗിക്കും. രണ്ട് അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്. തുരങ്ക നിർമ്മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചത് എങ്ങനെ? തുരങ്കപാത നിർമാണത്തിനായി കേന്ദ്ര സർക്കാ‍‍ർ നൽകിയ പാരിസ്ഥിതി അനുമതിയിലെ കർശന വ്യവസ്ഥകൾ കമ്പനി പാലിച്ചിട്ടുണ്ടോ? ഇവ രണ്ടും പരിശോധിക്കുന്നതിനായാണ് വിദഗ്ധ സമിതി രൂപീകരിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നതു വരെ കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാതാ നിർ‍മാണം ഇരുവശങ്ങളിലും താത്ക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ