ഞായർ, 29 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
സദാചാര ആക്രമണം: യുവതിയെ ഉപദ്രവിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ മണ്ഡല പുനർനിർണയ ബിൽ: ബിജെപിക്ക് പ്രതീക്ഷ, ഇന്ത്യാസഖ്യത്തിന് ആശങ്ക മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ വോട്ടുറപ്പിക്കാൻ എൻഡിഎ; ഇന്ന് ബിജെപി എംപിമാരുടെ യോഗം മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ
Kerala

ഓണറേറിയം വര്‍ധനവ് തുച്ഛമാണ്,സമരം തുടരും:ആശ വര്‍ക്കര്‍മാര്‍.

അപ്ഡേറ്റ്: October 23, 2026 8:40 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വര്‍ധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍. ഭാവി സമരപരിപാടികള്‍ ആലോചിക്കാന്‍ സമര സമിതിയുടെ യോഗം ഇന്ന് ചേരും. പ്രതിദിനം 33 രൂപയുടെ വര്‍ധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ആശമാര്‍ പറയുന്നു.

264 ആം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലില്‍ ആശമാരുടെ സമരം. ജനപ്രീയ ബജറ്റുകളെ തോല്‍പ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്ഷേമ പെന്‍ഷന്‍ 400 രൂപ കൂട്ടിയതടക്കം വമ്ബന്‍ പദ്ധതികളാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Advertisement

ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയാക്കി. നിലവില്‍ സഹായം കിട്ടാത്ത 35 നും 60 നും ഇടയില്‍ പ്രായമുള്ള പാവപ്പെട്ട സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കാനുള്ള തീരുമാനവും കൈയ്യടി നേടുന്നതാണ്. പ്രതി വര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാര്‍, സാക്ഷരതാ പ്രേരക്, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് 1000 രൂപ കൂടി പ്രതി മാസ ഓണറേറിയവും നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസ തീരുമാനങ്ങളുണ്ട്. ഒരു ഗഡു ഡി എ കൂടി എല്ലാവര്‍ക്കും അനുവദിച്ചു.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ