ഞായർ, 29 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
സദാചാര ആക്രമണം: യുവതിയെ ഉപദ്രവിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ മണ്ഡല പുനർനിർണയ ബിൽ: ബിജെപിക്ക് പ്രതീക്ഷ, ഇന്ത്യാസഖ്യത്തിന് ആശങ്ക മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ വോട്ടുറപ്പിക്കാൻ എൻഡിഎ; ഇന്ന് ബിജെപി എംപിമാരുടെ യോഗം മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ
National

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണം അവസാനിച്ചു

അപ്ഡേറ്റ്: October 23, 2026 8:56 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. 94 മണ്ഡലങ്ങളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. കർണാടകയിലെ 14ഉം ഗുജറാത്തിലെ 25ഉം സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. അസം, ബിഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, യു.പി തുടങ്ങിയ 12 സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലാണ് നാളെ വിധിയെഴുത്ത്. കർണാടകയിലും ഗുജറാത്തിലും ഛത്തിസ്ഗഢിലും ഗോവയിലും ഇതോടെ തെരഞ്ഞെടുപ്പ് പൂർത്തിയാകും.

അസം-നാല്, ബിഹാർ-അഞ്ച്, ഛത്തിസ്ഗഢ്-ഏഴ്, മധ്യപ്രദേശ്-എട്ട്, യു.പി 10, ബംഗാള്‍-നാല്, ജമ്മു കശ്മീർ-ഒന്ന് എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം. കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നിവിടങ്ങളിലും ജനം നാളെ ബൂത്തിലേക്ക് നീങ്ങും. അമിത് ഷാ (ഗാന്ധിനഗർ), ശിവരാജ് സിങ് ചൗഹാൻ (വിദിശ), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), പ്രള്‍ഹാദ് ജോഷി (ധാർവാഡ്), ബസവരാജ് ബൊമ്മെ (ഹാവേരി), ബദറുദ്ദീൻ അജ്മല്‍ (ധുബ്രി) എന്നിവരാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖർ. ആദ്യ രണ്ട് ഘട്ടങ്ങളില്‍ പോളിങ് മുൻവർഷത്തേക്കാള്‍ കുറഞ്ഞിരുന്നു.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ