ശബരിമല സ്വര്‍ണക്കൊള്ള;ഇന്ന് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും. സമരത്തിന് പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആലോചിക്കാന്‍ കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും എംഎല്‍എമാരുടെയും യോഗം ഇന്ദിരാഭവനില്‍ ചേരുംContinue Reading

ശബരിമല സ്വര്‍ണക്കൊള്ള;വാസുവിന് പിന്നാലെ  അന്വേഷണം ഉന്നതരിലേയ്ക്ക്

ശ്രീകോവില്‍ കട്ടിളപ്പാളിയില്‍നിന്നു സ്വര്‍ണം നഷ്‌ടമായ കേസിലാണ്‌ മൂന്നാം പ്രതിയായ വാസുവിനെ ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി) അറസ്‌റ്റ്‌ ചെയ്‌തത്‌. ഈഞ്ചയ്‌ക്കലിലെ ക്രൈംബ്രാഞ്ച്‌ ഓഫീസില്‍ ചോദ്യംചെയ്യലിനുശേഷമായിരുന്നു അറസ്‌റ്റ്‌. ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്ബാക്കിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു തന്നെയെന്ന് റിമാൻഡ് റിപ്പോർട്ട്. സ്വർണം കവരാൻ വാസു ഗൂഢാലോചന നടത്തി. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി കൈമാറാൻ വാസു ഇടപെടല്‍ നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. റാന്നിContinue Reading

ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായി എൻ വാസു അറസ്റ്റില്‍. എൻ വാസുവിനെ

ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായി എൻ വാസു അറസ്റ്റില്‍. എൻ വാസുവിനെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എസ്‌ഐടി തലവൻ എസ്.പി പി.ശശിധരൻ നേരത്തെ എൻ.വാസുവിനെ ചോദ്യം ചെയ്തിരുന്നു. കട്ടിളപ്പാളി കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എൻ വാസു 2019 മാർച്ചില്‍ ദേവസ്വം കമ്മീഷണറും പിന്നീട് നവംബറില്‍ ദേവസ്വം പ്രസിഡന്റ് ആയും ചുമതലയിലുണ്ടായിരുന്നു. എൻ.വാസുവിനു ഉണ്ണികൃഷ്ണൻ പോറ്റി മെയില്‍ അയച്ചതും എസ്‌ഐടിContinue Reading

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി ദേവസ്വം പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു. എസ്‌ഐടിയുടെ നോട്ടീസിനാണ് അസൗകര്യം അറിയിച്ച്‌ വാസു മറുപടി നല്‍കിയത്. എന്നാല്‍ സാവകാശം നല്‍കാനാവില്ലെന്നാണ് എസ്‌ഐടിയുടെ നിലപാട്. സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ടാണ് എന്‍ വാസുവിന് എസ്‌ഐടി നോട്ടീസ് നല്‍കിയത്. ഹാജരാവുന്നത് നീണ്ടുപോയാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് എസ്‌ഐടി ആലോചിക്കുന്നത്.Continue Reading

തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ മേഖല തകർന്നതിൻറെ ഏറ്റവും ഒടുവിലത്തെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ച വേണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആറു ദിവസം വേണു ആശുപത്രിയില്‍ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആശുപത്രിയില്‍ പൂർണ അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വല്ലപ്പോഴും സർക്കാർ ആശുപത്രികളില്‍ ഉണ്ടായിക്കൊണ്ടിരുന്ന കാര്യങ്ങള്‍ നിരന്തരം ആവർത്തിക്കുകയാണ്. ഉപകരണങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്.ഒരുപാട് പ്രശ്നങ്ങള്‍ ആരോഗ്യ മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ സർക്കാറിന്റെ കാലത്ത് ആരോഗ്യ മേഖലContinue Reading

ശബരിമല സ്വർണക്കൊള്ള; തിരുവാഭരണം മുൻ കമ്മിഷണര്‍ ബൈജു അറസ്റ്റില്‍

ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്.ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ്. സ്വർണക്കൊള്ള കേസില്‍ നാലാമത്തെ അറസ്റ്റാണിത്. ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യത്തിലാണ് അഴിച്ച്‌ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. മഹസറില്‍ ബൈജു ഒപ്പിട്ടിട്ടുണ്ട്. അതില്‍ ചെമ്ബുപാളി എന്നാണു രേഖപ്പെടുത്തിയത്. 2019ല്‍ സർവീസില്‍നിന്നു വിരമിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർContinue Reading

വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങും: വി ഡി സതീശൻ

ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസില്‍ ദേവസ്വം കമ്മിഷണര്‍ ആയിരുന്ന എന്‍.വാസുവിനെ അറസ്റ്റ് ചെയ്യണമെന്നും വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപണികള്‍ക്കു കൊണ്ടു പോകുന്നതില്‍ ദേവസ്വം ബോര്‍ഡ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്. ഇതു തന്നെയാണ് പ്രതിപക്ഷവും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്. ശബരിമലയിലെ പരമാധികാരി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടുവെന്നും സതീശൻ പറഞ്ഞു. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ രേഖകളില്‍ ചെമ്പാക്കിയത് എന്‍.വാസുContinue Reading

ശബരിമല സ്വര്‍ണക്കൊളള; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ രണ്ടാം പ്രതിയും മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. തുടര്‍ന്നാവും സന്നിധാനത്ത് എത്തിച്ചുളള തെളിവെടുപ്പ്. നിലവില്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ്Continue Reading

ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തല്‍.

ഉണ്ണികൃഷ്ണൻ പോറ്റി കോടികളുടെ ഭൂമി ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ ഭൂമി ഇടപാടിന്‍റെ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തു. പലിശയ്ക്ക് പണം നല്‍കിയതിന്‍റെയും രേഖകള്‍ എസ് ഐ ടി കണ്ടെത്തി. ബംഗളൂരുവില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ ലഭിച്ചത്. ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഇടപാടുകളാണ് പോറ്റി നടത്തിയത്. ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയെന്നും വിവരമുണ്ട്.Continue Reading

ശബരിമല സ്വർണ്ണ കേസ്;ബി.ജെ.പി.യുടെ രാപകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ഇന്ന്

തിരുവനന്തപുരം:ശബരിമല പ്രശ്നത്തില്‍ സർക്കാർ നിലപാടില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപകല്‍ ഉപരോധസമരം നടത്തും.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.സ്വർണ്ണക്കൊള്ള നടത്തിയ ദേവസ്വം മന്ത്രി രാജിവെക്കുക,ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.വൈകിട്ട് തുടങ്ങുന്ന സമരത്തില്‍ കാല്‍ ലക്ഷത്തോളംപേരെ അണിനിരത്താനാണ് നീക്കം. സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകള്‍ക്ക് മുന്നിലും പ്രവർത്തകർ രാത്രി മുഴുവൻ കുത്തിയിരിക്കും.ശബരിമലയിലുണ്ടായ സ്വർണ്ണമോഷണത്തില്‍ കൃത്യമായ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.മുൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും ഇപ്പോഴത്തെ ദേവസ്വംContinue Reading