എന്നെ മര്‍ദിച്ചത് സര്‍വിസില്‍ നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡ്';വെളിപ്പെടുത്തലുമായി ഷാഫി പറമ്ബില്‍ എംപി

കോഴിക്കോട്: പേരമ്ബ്രയില്‍ വെച്ച്‌ ഷാഫി പറമ്ബില്‍ എംഎല്‍എയ്ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ സംഭവത്തില്‍ വെളിപ്പെടുത്തലുമായി വടകര എംപി. ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍വിസില്‍നിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് പേരാമ്ബ്രയില്‍ തന്നെ മര്‍ദിച്ചതെന്നാണ് ഷാഫി പറമ്ബില്‍ എം.പിയുടെ വെളിപ്പെടുത്തല്‍. ഇന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചിത്രങ്ങളും വിഡിയോകളും സഹിതം ഇക്കാര്യം വ്യക്തമാക്കിയത്. ഒരിക്കല്‍ പിരിച്ചുവിട്ടുവെന്ന് വാര്‍ത്തകള്‍ വന്ന അഭിലാഷ് എങ്ങനെയാണ് വീണ്ടും സര്‍വീസില്‍ എത്തിയതെന്ന ചോദ്യവും ഷാഫിContinue Reading

ശബരിമല സ്വർണകൊള്ള കേസ്;അനന്ത സുബ്രഹ്മണ്യത്തില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ശബരിമല സ്വർണകൊള്ള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തില്‍ നിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങള്‍ ലഭിച്ചു. ഇന്നലെ രാവിലെ ആരംഭിച്ച അനന്ത സുബ്രഹ്മണ്യത്തിന്റെ ചോദ്യം ചെയ്യല്‍ രാത്രിയും തുടർന്നു. അനന്ത സുബ്രഹ്മണ്യം നല്‍കിയ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ചവരികയാണ്. സ്വർണകൊള്ളയില്‍ ഇയാളുടെ പങ്ക് വ്യക്തമായാല്‍ അറസ്റ്റിലേക്ക് അന്വേഷണസംഘം കടന്നേക്കും. കേസില്‍ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ വൈകാതെ അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതിനുശേഷമാകും എ.പത്മകുമാർ അടക്കമുള്ള മുൻContinue Reading

ശബരിമല സ്വർണ്ണ കേസ്;മുരാരി ബാബു ഒന്നാംപ്രതിയായേക്കും

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി നേരിട്ട്‌ ബന്ധമില്ലാത്ത ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ ഒന്നാംപ്രതിയാക്കിയതു കോടതിയില്‍ തിരിച്ചടിയാകുമെന്നു വിലയിരുത്തല്‍. ശബരിമലയില്‍ മാത്രമല്ല, ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ മുരാരി ബാബു ജോലിചെയ്‌ത ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന സൂചനയാണ്‌ പ്രത്യേകാന്വേഷണസംഘത്തിന്‌ (എസ്‌.ഐ.ടി) ലഭിച്ചത്‌. തിരുനക്കര പൂരവുമായി ബന്ധപ്പെട്ട്‌ ആനയെഴുന്നള്ളിപ്പിന്റെ മറവിലും വെട്ടിപ്പ്‌ നടന്നെന്ന വിവരം പുറത്തുവന്നു. ഇവയെല്ലാം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിനൊപ്പം അന്വേഷണപരിധിയില്‍ വരുമോയെന്നു വ്യക്‌തമല്ല. ശബരിമലയില്‍ 2004-08 കാലയളവില്‍ കീഴ്‌ശാന്തിയുടെ പരികര്‍മിയായാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ രംഗപ്രവേശം.Continue Reading

ശബരിമല സ്വർണ കേസ്:മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ശബരിമല സ്വർണ കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വർണം എന്തു ചെയ്തു, സ്വർണ പാളികള്‍ കൊണ്ടുപോയതില്‍ ആരുടെയൊക്കെ സഹായമാണ് ലഭിച്ചത്, സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റിയില്‍ നിന്നും അന്വേഷണസംഘം ചോദിച്ചറിയുന്നത്. പോറ്റിയെ ശബരിമലയിലും ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും ഉള്‍പ്പെടെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കേസിലെ പ്രതികളായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെContinue Reading