തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി ഒഴിവുവന്ന 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ് (84.55%). കോട്ടയത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.
ജനപ്രതിനിധികള്‍ എംഎല്‍എമാരായത് ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിന്റെ ജനവികാരം എന്താണെന്ന് പ്രതിഫലിപ്പിക്കുന്നത് കൂടിയാകും ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെൻഡ്’ വെബ്‌സൈറ്റിലൂടെ ഫലം തത്സമയം അറിയാൻ സാധിക്കും.

