12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 16ന്

12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 16ന്

ന്യൂഡല്‍ഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലെ 12 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 16ന് നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ പത്ത് സീറ്റുകളിലേക്കും ഉത്തരാഖണ്ഡിലെയും പശ്ചിമബംഗാളിലെയും ഓരോ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.

കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി ബി.എല്‍. വർമ, ബിജെപി നേതാവ് അരുണ്‍ സിംഗ്, സമാജ് വാദി പാർട്ടി നേതാവ് രാം ഗോപാല്‍ യാദവ് എന്നിവരുള്‍പ്പെടെ ഒൻപത് എംപിമാർ നവംബർ 25ന് വിരമിക്കുന്നതിനെത്തുടർന്നാണ് ഉത്തർപ്രദേശില്‍ തെരഞ്ഞെടുപ്പ്.