കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം;പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം;പ്രതി ജിത്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴഞ്ചേരി: കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരി ദിൻഷയുടെ കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണമെന്നുറപ്പിക്കുകയാണ് പോലീസ്. ഒരു വർഷത്തിലേറെ പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. വളരെ അടുത്ത് പരിചയം ആയി. പിന്നീട് ദിൻഷ പിന്മാറിയതോടെ ചതിക്കപ്പെട്ടെന്ന തോന്നലായി. തന്റെ കുറെയധികം പണവും നഷ്ടമായി എന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്ക് മേൽ സംശയം കൂടി കടുത്തതോടെ കൊല്ലാൻ തീരുമാനിച്ചുവെന്നും പ്രതി ജിത്തുവിന്റെ മൊഴി.

21 കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡി. കോളേജിൽ നടക്കും. ഇന്നലെ ഉച്ചയ്ക്കുശേഷം ആയിരുന്നു കൊലപാതകം നടന്നത്. മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു കുളത്തൂപ്പുഴ സ്വദേശി ദിൻഷ. കോഴഞ്ചേരി കീഴുകര സ്വദേശിയാണ് പ്രതി ജിത്തു.