ശബരിമല സ്വര്‍ണക്കൊള്ള;പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗം എ. അജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലാണുള്ളത്. 2019 ലെ സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാനാണ് 2025 ല്‍ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ്, സ്വര്‍ണContinue Reading

ശബരിമല സ്വർണ്ണകൊള്ള: പിഎസ് പ്രശാന്തും അജികുമാറും ഗൂഢാലോചന നടത്തി;ഇരുപ്രതികളെയും തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റി.

ദ്വാരപാലക പീഠപാളികള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് നല്‍കുന്നതിന് പിഎസ് പ്രശാന്തും, അജികുമാറും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കുന്ന അറസ്റ്റ് നോട്ടീസിലെ വിവരങ്ങളും പുറത്ത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും, ബോര്‍ഡ് അംഗമായിരുന്ന സിപിഐ നേതാവ് അജികുമാറും നിലവില്‍ റിമാന്‍ഡിലാണ്. കോടതിയില്‍ ഹാജരാക്കിയ ഇരുപ്രതികളെയും തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലേക്ക് മാറ്റി. 2019-ല്‍ നടന്ന സ്വര്‍ണ്ണ അപഹരണം മറച്ചുവെക്കാന്‍ ഒത്താശ ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍Continue Reading

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ഉന്നതരിലേക്ക് ?

ശബരിമലയില്‍ നിന്ന് 2025 സപ്തംബര്‍ 7ന് ദ്വാരപാലക ശില്‍പങ്ങള്‍ കടത്തിയ സംഭവത്തില്‍ എസ്‌ഐടിയുടെ അന്വേഷണം നീളുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രേരകശക്തിയിലേക്ക്. പി.എസ്. പ്രശാന്ത് നേതൃത്വം നല്‍കിയ ബോര്‍ഡ് തനിയെ എടുത്ത തീരുമാനമല്ല ഇതെന്ന നിഗമനത്തിലാണ് എസ്‌ഐടി. ബാഹ്യമായ ഉന്നത ശക്തികളില്‍ ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടാകാമെന്നാണ് നിഗമനം. സ്വര്‍ണക്കൊള്ളയുടെ തയാറെടുപ്പുകള്‍ 2018ല്‍ തുടങ്ങിയതാണ്. ശബരിമല യുവതീ പ്രവേശന പ്രക്ഷോഭങ്ങളുടെ മറവില്‍ 2019 തുടക്കത്തില്‍Continue Reading

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന് സസ്പെൻഷൻ മാത്രം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ  എ പത്മകുമാറിന് നേര്‍ക്കുള്ള പാര്‍ട്ടി നടപടി സസ്പെൻഷൻ മാത്രം. കടുത്ത നടപടിയെടുക്കാതെ പാർട്ടി. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന. പലതും തുറന്നു പറയും എന്ന പദ്മകുമാറിൻ്റെ ഭീഷണി ഫലം കണ്ടുവെന്ന സൂചനയാണ് പുറത്തുവരുന്നത്. സുഹൃത്തുക്കളോട് നടത്തിയ വെളിപ്പെടുത്തലിൽ ആത്മകഥ എഴുതൽ ഭീഷണി എന്നിവ പദ്മകുമാർ ഉയർത്തിയിരുന്നു. കടുത്ത നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയര്‍ന്നിരുന്നു. കടുത്ത നടപടിയെടുക്കാതെContinue Reading

ശബരിമല സ്വർണക്കൊള്ള കേസ്; സന്നിധാനത്ത് ഇന്ന് നിർണായക പരിശോധന

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അവസാനവട്ട സ്വർണ പരിശോധന ഇന്ന് സന്നിധാനത്ത് നടക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് സാമ്പിൾ ശേഖരണം. കട്ടളപ്പാളിയുടെ മുകൾഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിൾ ശേഖരിക്കും. കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കട്ടിളപ്പാളികൾക്ക് മുകളിൽ ശിവരൂപവുംContinue Reading

ശബരിമല സ്വര്‍ണ്ണക്കൊള്ള;അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്നില്‍ സമർപ്പിച്ചേക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ജംഷഡ്പൂരിലെ ലാബില്‍ നടത്തിയ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം സംബന്ധിച്ച വിവരങ്ങളും കോടതിയെ അറിയിക്കും.അന്വേഷണത്തിന്റെ നിർണ്ണായക ഘട്ടമായാണ് ഇന്നത്തെ കോടതി നടപടികളെ വിലയിരുത്തുന്നത്. ഇതോടൊപ്പം, കേസിലെ പ്രതിയായ തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐടിContinue Reading

ശബരിമല സ്വര്‍ണക്കൊള്ള;എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിനെതിരായ സംഘടനാ നടപടി പാർട്ടി ഇന്ന് തീരുമാനിക്കും.പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കാനാണ് സാധ്യത. രാവിലെ 11ന് ചേരുന്ന നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും. ആറന്മുള മണ്ഡലത്തിന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇന്നലെ നീക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലയിലെContinue Reading

ശബരിമല സ്വര്‍ണക്കൊള്ള; ദൂതൻ വഴി വിശദീകരണം നൽകി എ പത്മകുമാര്‍

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകി. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എ. പത്മകുമാറിന് കഴിഞ്ഞ ദിവസമാണ് സി പി എം വിശദീകരണ നോട്ടീസ് അയച്ചത്.Continue Reading

സ്വര്‍ണക്കൊള്ള കേസ്; എ. പത്മകുമാറിന് വിശദീകരണം തേടി നോട്ടീസ് നൽകി സിപിഎം

ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ. പത്മകുമാറിന് വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. തപാലിൽ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം. വിശദീകരണം തേടിയ ശേഷം നടപടിക്ക് സാധ്യതയെന്ന വിവരവും പുറത്തുവരുന്നുണ്ട്. നോട്ടീസ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം എന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു.Continue Reading

ശബരിമല സ്വർണക്കൊള്ള;എ പത്മകുമാർ ജയിൽമോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാർ ജയിൽ മോചിതനായി. അഭിഭാഷകർക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പത്മകുമാർ പുറത്തേക്ക് പോയത്. രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചതോടെയാണ് പത്മകുമാറിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ദ്വാരപാലക ശില്പ കേസില്‍ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90Continue Reading