തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം നല്‍കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം നല്‍കിയ വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കും. തന്ത്രിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിനായില്ലെന്ന കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷണം നീക്കണമെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ ആവശ്യപ്പെടും. വിജിലന്‍സ് കോടതി വിധി വിചാരണയെ ബാധിക്കുമെന്നാണ് എസ്‌ഐടി വിലയിരുത്തല്‍. സ്വര്‍ണപ്പാളികള്‍ അടക്കമുള്ളവ സൂക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണെന്നും ആചാരപരമായ കാര്യങ്ങളാണ് തന്ത്രിയുടെContinue Reading

ശബരിമല തന്ത്രി യെ അറസ്റ്റ് ചെയ്തത് എന്തിനെന്നു വ്യക്തമാക്കണമെന്ന് രമേശ്‌ ചെന്നിത്തല

ശബരിമലതന്ത്രിക്കെതിരെ എന്ത് തെളി വുണ്ടായിട്ടാണ് സ്വർണ്ണപ്പാളിമോഷണത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റിയംഗം രമേശ്‌ ആവിശ്യപ്പെട്ടു. ശബരിമല തന്ത്രിയെപ്പോലെയുള്ള ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അതു എന്തിനാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം പ്രത്യേക അന്വേഷണ സംഘത്തിനുണ്ടായിരുന്നു. സിപിഎം നേതാക്കള്‍ സ്വർണ്ണ പ്പാളിമോഷണത്തില്‍ ജയിലില്‍ ആയപ്പോള്‍ അതില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി ആയിരുന്നോ തന്ത്രിയുടെ അറസ്റ്റണ്ടായത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യാതൊരു തെളിവും തന്ത്രിക്കെതിരെContinue Reading

ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാറിന്‍റെ ജാമ്യഹരജിയില്‍ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യഹർജിയില്‍ കൊല്ലം വിജിലൻസ് കോടതി ഇന്ന് ഉത്തരവ് പറയും. കട്ടിള പാളി കേസില്‍ റിമാൻഡ് 90 ദിവസം പൂർത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ജാമ്യ ഹരജി സമർപ്പിച്ചത്. അപേക്ഷയില്‍ കൊല്ലം കോടതിയില്‍ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഉപാധികളോടെയുള്ള സ്വാഭാവിക ജാമ്യം പത്മകുമാറിനും ലഭിക്കാനാണ് സാധ്യത. ജാമ്യം അനുവദിച്ചാലും ദ്വാരപാലക ശില്പ കേസില്‍ റിമാൻഡ് തുടരുന്നതിനാല്‍ ഉടൻ ജയില്‍ മോചിതനാവില്ല.Continue Reading

ശബരിമല സ്വർണക്കൊള്ള കേസ് : ഇന്ന് ഹൈക്കോടതി വീണ്ടും പരി​ഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിൽ സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന് എസ്ഐടി കോടതിയെ അറിയിക്കും. സ്വർണക്കൊളള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന്‍റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് പിടിവള്ളിയാക്കിക്കൊണ്ടാണ് പത്മകുമാർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ശ്രീകോവിലിലെ സ്വർണ്ണപാളികളുടെ സാമ്പിളുകൾ എവിടെ പരിശോധിക്കും എന്ന കാര്യത്തിൽ എസ്ഐടി ഇന്ന് കോടതിയെ നിലപാട്Continue Reading

ശബരിമല സ്വർണ്ണക്കൊള്ള; സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന

ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. ഇന്നലെ ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. ശേഷം ദ്വാരപാലക ശില്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ഇന്ന് ശേഖരിക്കും. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും എസ്ഐടിക്ക്Continue Reading

ശബരിമല സ്വര്‍ണക്കൊള്ള;എൻ. വാസുവിന്‍റെ ജാമ്യഹരജിയില്‍ ഇന്ന് വാദം കേള്‍ക്കും

ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യ ഹർജിയില്‍ ഇന്ന് വാദം കേള്‍ക്കും. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായതിനെ തുടർന്ന് സ്വഭാവിക ജാമ്യം തേടിയാണ് വാസുവിന്റെ ഹരജി. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യപേക്ഷയില്‍ ഇന്നും വാദം തുടരും. ശബരിമലയിലെ സ്വർണ്ണ കട്ടിളപാളി കേസില്‍ മൂന്നാം പ്രതിയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്റും കമ്മിഷണറുമായിരുന്ന എൻ. വാസു. 2025 നവംബർContinue Reading

ക‌ടകംപള്ളിയുടെ വാദം പൊളിയുന്നു;പോറ്റിയുടെ കുടുംബവുമായിനിന്നുള്ള കൂടുതൽ ഫോട്ടോ പുറത്ത്

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്. പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു തവണ മാത്രം പോയി എന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന്‍റെ ചടങ്ങിനാണ് എന്നാണ് കടകംപള്ളി ആദ്യം പറഞ്ഞിരുന്നത്. ഒരു പ്രാവശ്യം മാത്രം പോയെന്നും അന്ന് തനിക്കൊപ്പം രാജു എബ്രഹാമുും ഉണ്ടായിരുന്നു എന്നാണ് കടകംപള്ളി ആദ്യം പറഞ്ഞത്. അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്ത് കൊടുത്തുവെന്നുമായിരുന്നു കടകംപള്ളിയുടെ വിശദീകരണം. എന്നാൽContinue Reading

ശബരിമല തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിൽ തീരുമാനം പിന്നീട്:ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ

ശബരിമല സ്വർണകൊള്ള കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരെ തന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിൽ തീരുമാനം പിന്നീട് എടുക്കേണ്ടിവരുമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ. നിലവിൽ തീരുമാനം എടുത്തിട്ടില്ല, തീരുമാനം എടുക്കുന്നതിൽ മനസ്ഥാപമില്ലെന്നും ജയകുമാർ വ്യക്തമാക്കി. അടുത്ത് മകര വിളക്ക് സീസണിൽ ശബരിമലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള റിപ്പോർട്ട് തയ്യാറാക്കിയെന്നും ജയകുമാർ പറഞ്ഞു. സ്വയം സ്പോണ്‍സർമാർ ഇനിവേണ്ടെയെന്നും ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച ശേഷമായിരുന്നുContinue Reading

ശബരിമല സ്വര്‍ണ്ണക്കൊള്ള:മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക സ്വാഭാവിക ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തില്‍ കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദ്വാരപാലക കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് ജയില്‍ മോചിതനാകും. കേസില്‍ ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റി ഉള്‍പ്പെടെ നാല് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ജനുവരി 21-നായിരുന്നു ദ്വാരപാലക കേസില്‍ ഉണ്ണികൃഷ്ണൻContinue Reading

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ  ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കട്ടിളപ്പാളി  കേസിലും പോറ്റിക്ക് ജാമ്യം ലഭിക്കും.  സ്വർണ്ണക്കൊള്ളയിൽ മൂന്ന് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ്Continue Reading