ശബരിമല സ്വർണക്കൊള്ള;തിരുവാഭരണം മുൻ കമ്മിഷണര്‍ ബൈജു അറസ്റ്റില്‍

ശബരിമല സ്വർണക്കൊള്ള; തിരുവാഭരണം മുൻ കമ്മിഷണര്‍ ബൈജു അറസ്റ്റില്‍

ശബരിമല സ്വർണക്കൊള്ള കേസില്‍ തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്.ബൈജു അറസ്റ്റില്‍. കേസിലെ ഏഴാം പ്രതിയാണ്. സ്വർണക്കൊള്ള കേസില്‍ നാലാമത്തെ അറസ്റ്റാണിത്. ശബരിമല ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യത്തിലാണ് അഴിച്ച്‌ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത്. മഹസറില്‍ ബൈജു ഒപ്പിട്ടിട്ടുണ്ട്. അതില്‍ ചെമ്ബുപാളി എന്നാണു രേഖപ്പെടുത്തിയത്.

2019ല്‍ സർവീസില്‍നിന്നു വിരമിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായവർ. ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാർ ഉള്‍പ്പെടെയുള്ളവരെ അടുത്ത ദിവസങ്ങളില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും