കിഫ്ബി;നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രതിരോധ ക്യാംപെയ്നുമായി സിപിഎം

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് കടുത്ത ബാധ്യതയാണെന്ന വിദഗ്ധസമിതി റിപ്പോർട്ട് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കെ, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള മറുപ്രചാരണത്തിന് പാർട്ടി തീരുമാനിച്ചു. കിഫ്ബിയെ തകർക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് താഴെത്തട്ടിൽ പ്രതിരോധ ക്യാംപെയ്നുമായി ഇറങ്ങാനാണ് നീക്കം. രണ്ടു ദിവസം നീളുന്ന സംസ്ഥാന സമിതി യോഗത്തിന്റെ ആദ്യ ദിവസം സംസ്ഥാന, ദേശീയ വിഷയങ്ങളാണ് ചർച്ചയ്ക്ക് വന്നത്. അതിൽ ഏറ്റവും പ്രധാനം കിഫ്ബിയെ തകർക്കാൻ യുഡിഎഫ് സർക്കാർ ബോധപൂർവം ശ്രമിക്കുന്നുവെന്ന വിമർശനമായിരുന്നു. കിഫ്ബിയുടെ നേട്ടങ്ങൾContinue Reading