ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രത്യേക സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയെ റിപ്പോർട്ടിലൂടെ അറിയിച്ചു.
ഇതേ വിവരം ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും അറിയിക്കുമെന്ന് സംഘം വ്യക്തമാക്കി.
രണ്ട് തവണ നോട്ടീസ് നൽകിയിട്ടും എം.ആർ.ബൈജു ഹാജരായിട്ടില്ല. ഹൈക്കോടതിയിലുള്ള കേസിൽ വിധി വന്ന ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നായിരുന്നു ബൈജുവിന്റെ മറുപടി.
അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശമെന്നും, അതിനായി ബൈജുവിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു.

