മെഡിക്കൽ കോളേജ് ഓടയിലെ ഭ്രൂണം: പോലീസ് അന്വേഷണം തുടങ്ങി

ഓട വൃത്തിയാക്കുന്നതിനായി ഇറങ്ങിയ ശുചീകരണ തൊഴിലാളികളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓടയിൽ നിന്ന് ഭ്രൂണം കണ്ടെത്തിയത്. ഭ്രൂണം ഏത് വഴിയിലൂടെ ഓടയിലെത്തിയെന്നും ആരാണ് ഉപേക്ഷിച്ചതെന്നുമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചു.മെഡിക്കൽ കോളേജിലെ രണ്ടാം വാർഡിന് സമീപമുള്ള മാൻ ഹോളിലാണ് ഭ്രൂണം കാണപ്പെട്ടത്. കണ്ടെത്തിയ ഉടൻ ശുചീകരണ തൊഴിലാളികൾ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. ആശുപത്രി അധികൃതരുടെ അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.Continue Reading