ബെന്‍സ് അപകടക്കേസ്: ഭദ്രകീര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി
2026-11-05
ചേരാനല്ലൂര്‍ ബെന്‍സ് അപകടക്കേസില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ജഡ്ജിക്കെതിരെ മൊഴി നല്‍കി. ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ടെത്തിയാണ് അവര്‍ മൊഴി നല്‍കിയത്. കേസിലെ പ്രതിയായ 17 വയസ്സുകാരന്റെ പിതാവും വാഹനത്തിന്റെ ഉടമയുമാണ് ഈ ജഡ്ജി. തെളിവുകള്‍ നശിപ്പിച്ചു എന്നതാണ് ഭദ്രകീര്‍ത്തിയുടെ പരാതി. തനിക്കുള്ള സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചതായി അവര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. മകനായ പ്രതിയെ രക്ഷിക്കാന്‍Continue Reading

