മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്ന് തുറന്നടിച്ച് സണ്ണി ജോസഫ്; തിരിച്ചടിച്ച് മുഖ്യമന്ത്രി

മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി ഒരു മന്ത്രിയും മുഖ്യമന്ത്രിയും പരസ്യമായി ഏറ്റുമുട്ടുകയാണ്. വൈദ്യുതി കരാറിനെച്ചൊല്ലിയാണ് മന്ത്രി സണ്ണി ജോസഫും മുഖ്യമന്ത്രിയും പരസ്യ പോരിലേക്ക് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഒരു മന്ത്രി തന്നെ പരസ്യമായി രംഗത്തുവരുന്നത് അപൂർവ സാഹചര്യമാണ്. യുഡിഎഫ് കൺവീനർ മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിക്കെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചത്. സർക്കാരിന് കൂട്ടുത്തരവാദിത്തമില്ലെന്ന് യുഡിഎഫ് കൺവീനർ പരസ്യമായി പരിഹസിച്ചത് വൈദ്യുതി കരാർContinue Reading

വൈദ്യുതി കരാർ വിവാദം; മന്ത്രിസഭാ യോഗം ഇന്ന്

വൈദ്യുതി ഇടപാടിനെച്ചൊല്ലി മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ, മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈദ്യുതി വകുപ്പിലെ മുഖ്യമന്ത്രിയുടെ ഇടപെടലുകളിൽ മന്ത്രി സണ്ണി ജോസഫിന് കടുത്ത അതൃപ്തിയുണ്ട്. എല്ലാ മന്ത്രിമാരെയും മറികടന്ന്, അഴിമതി ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു പവർഗ്രൂപ്പ് പ്രവർത്തിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്നു എന്ന ആരോപണം ശക്തമായതോടെയാണ് ഈ യോഗം ചേരുന്നത്. വൈദ്യുതി വിവാദത്തിൽ പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഈContinue Reading

വൈദ്യുതി കരാർ: പിണറായിക്ക് മറുപടിയുമായി വി ഡി സതീശൻ

വൈദ്യുതി വാങ്ങൽ കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രതികരണത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി നൽകി. വിശദമായ വിശദീകരണം നൽകിയിട്ടും, നേരത്തെ ഉന്നയിച്ച അതേ “ദുരൂഹ” ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിക്കുകയാണെന്ന് സതീശൻ പറഞ്ഞു. യൂണിറ്റിന് 12.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് പറഞ്ഞതിന്റെ രേഖകൾ എവിടെയെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടി നൽകിയിട്ടില്ല. അങ്ങനെയൊരു ഓഫർ ഹിമാചൽ പ്രദേശ് നൽകിയിട്ടില്ലെന്ന് അദ്ദേഹത്തിന്Continue Reading

ജിഎൻഎ കരാർ: പിണറായി-സതീശൻ പോര് കടുക്കുന്നു

സ്വകാര്യ പ്ലാറ്റ്ഫോമിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. വി ഡി സതീശന്റെ നീക്കങ്ങൾ ദുരൂഹമാണെന്നും വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചാണ് ജിഎൻഎ ഇടപാട് നടക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. അഴിമതിക്ക് വഴങ്ങാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. രാജമാണിക്യത്തിന്റെ തന്നെ ഫയൽ കുറിപ്പുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. ജിഎൻഎ കരാറിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത മുഖ്യമന്ത്രിയുടെContinue Reading