ലോക്കറിൽ നിന്ന് ലഹരി കടത്തിയ എസ്.ഐ കുടുങ്ങി

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന രാസലഹരി കവർന്ന കേസിൽ എസ്.ഐ അറസ്റ്റിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ് എസ്. തൗഫീഖ് ആണ് പിടിയിലായത്. സംഭവത്തെത്തുടർന്ന് ഇദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കോടതി നടപടികൾ പൂർത്തിയാക്കി നശിപ്പിക്കുന്നതിനായി ലോക്കർ റൂമിൽ വെച്ചിരുന്ന 87 ഗ്രാം രാസലഹരിയാണ് സീൽ ചെയ്ത കവറോടെ അനസ് പുറത്തേക്ക് കൊണ്ടുപോയത്. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ബോധ്യമായപ്പോൾ 202Continue Reading