ശബരിമല പാതയില്‍ കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട: ശബരിമല പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അട്ടത്തോടിന് സമീപമാണ് സംഭവം. തീപിടിത്തത്തില്‍ ശബരിമല തീർത്ഥാടകർക്ക് പരിക്കില്ല. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ തീപിടുത്തമെന്ന് പ്രാഥമിക നിഗമനം. ബസിന്റെ പിൻഭാഗം പൂർണമായി കത്തിയ നിലയിലാണ്. അതേസമയം ശബരിമലയിൽ കേരള സദ്യ നൽകുന്നത് വൈകും. ഇന്ന് മുതൽ സദ്യ നൽകാനായിരുന്നു തീരുമാനം. അന്നദാനത്തിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതാണ് സദ്യ നൽകുന്നത് വൈകാൻ കാരണം. നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.Continue Reading

ശബരിമല സ്വർണ്ണക്കൊള്ള;തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത് ബോർഡാണ്. അതിൽ അനുമതി നൽകുക മാത്രമാണ് ചെയ്തെന്നാണ് മൊഴി. ഉണ്ണികൃഷ്‌ണൻ പോറ്റിയെയും ഗോവർദ്ധനനെയും പരിചയമുണ്ട്. ഭക്തനെന്ന നിലയിൽ ഗോവർദ്ധൻ ക്ഷണിച്ചതുകൊണ്ടാണ് ജ്വല്ലറിയിൽ പോയതെന്നും കണ്ഠരര് മഹേഷ് മോഹനര് മൊഴി നൽകി. സ്മാർട് ക്രിയേഷനിൽ നിന്നും വേർതിരിച്ച സ്വർണം വിറ്റത് ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘംContinue Reading

ശബരിമലയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്നിറക്കുന്നത് നിർത്തലാക്കി ഹൈക്കോടതി. സന്നിധാനത്തു നിന്നു മൃതദേഹങ്ങൾ പമ്പയിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹൃദയാഘാതം പോലുള്ള കാരണങ്ങളാൽ സന്നിധാനത്ത് വച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് ഇപ്പോൾ പമ്പയിലേക്ക് മാറ്റുന്നത്. ഈ രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ കോടതി ഞെട്ടലും അതൃപ്തിയും രേഖപ്പെടുത്തി. മൃതദേഹങ്ങൾ ചുമന്നുകൊണ്ടു വരുന്ന കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നതായും കോടതിContinue Reading

ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിൽ നടത്തുന്ന നെയ്യ് വില്‍പന ഹൈക്കോടതി തടഞ്ഞു

കൊച്ചി: ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിൽ നടത്തുന്ന നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി. വിൽപനയ്ക്ക് പായ്ക്ക് ചെയ്തുവെച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ തിരികെ ഏല്‍പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. തന്ത്രി, മേല്‍ശാന്തി, ഉള്‍ക്കഴകം എന്നിവരുടെ മുറികളില്‍ അഭിഷേകത്തിന് നെയ്യ് വാങ്ങുന്നത് കോടതി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ആടിയതിന് ശേഷമുള്ള നെയ്യ് 100 രൂപയ്ക്ക് മേല്‍ശാന്തിമാരുടെയും മറ്റും മുറികളില്‍ വില്‍ക്കുന്നിനേക്കുറിച്ച് സ്‌പെഷല്‍ കമ്മിഷണറാണ് കോടതിയെ അറിയിച്ചത്. ആടിയ നെയ്യുടെ വില്‍പന ദേവസ്വം ബോര്‍ഡ് നടത്തുന്നുണ്ട്. ഇതുകൂടാതെയാണ് മേല്‍ശാന്തിമാരുടെയുംContinue Reading

കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയില്‍ ശബരിമലയിൽ എത്തുന്നവർക്ക് പ്രത്യേക പരിഗണന നല്കാനാവില്ല;ശബരിമല സ്പെഷ്യല്‍ കമ്മീഷണർ

കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയില്‍ എത്തുന്നവർക്ക് ശബരിമല ദർനത്തിനും വഴിപാടിനും പ്രത്യേക പരിഗണന നല്കാനാവില്ലെന്ന് കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നല്കി. ദർശനത്തിനും ക്യൂ നില്ക്കാതെ അപ്പം അരവണ തുടങ്ങിയ പ്രസാദങ്ങള്‍ വേഗം ലഭമാക്കുന്നതിനും സൗകര്യം ചെയ്യുന്നത് സംബന്ധിച്ച്‌ മന്ത്രിതല ച ർച്ച നടന്നിരുന്നു. പ്രധാനപ്പെട്ട ഡിപ്പോകളില്‍ നിന്ന് ബജറ്റ് ടൂറിസം പദ്ധതിയില്‍ ശബരി മലയിലേക്കുള്ള ട്രിപ്പുകളും കെ.എ സ്‌ആർ.ടി.സി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചുള്ള ബുക്കിംഗുകള്‍ നടന്ന്Continue Reading

ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡ്

ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡ്. പത്തുവയസില്‍ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയ്യില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈല്‍ നമ്ബരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് പമ്ബയില്‍ നിന്ന് വിടുന്നത്. കുട്ടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്യു.ആർ. കോഡും ബാൻഡിലുണ്ട്. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാല്‍ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ഇത് പോലീസിന് ഏറെ സഹായകമാകുന്നുണ്ട്. കൂട്ടം തെറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറിContinue Reading

ശബരിമലയില്‍ സുരക്ഷയ്ക്കായി കേന്ദ്രസേന എത്തി

ശബരിമലയില്‍ സുരക്ഷയ്ക്കായി കേന്ദ്രസേന എത്തി. ഇക്കുറിയും മലയാളിയാണ് ശബരിമലയില്‍ കേന്ദ്രസേനയെ നയിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് കോയമ്ബത്തൂർ 105 ബറ്റാലിയനില്‍ നിന്നും കൊല്ലം ആശ്രാമം സ്വദേശി ബിജുറാമിൻ്റെ നേതൃത്വത്തിലുള്ള 140 സേനാംഗങ്ങളാണ് എത്തിയത് .ഇവരെ 13 പോയിൻ്റുകളിലായി വിന്യസിച്ചു. താഴെ തിരുമുറ്റം, വടക്കേനട, തെക്കേനട, ഭസ്മക്കുളം, അരവണകൗണ്ടർ, നടപ്പന്തല്‍, മരക്കുട്ടം ഭാഗങ്ങ ളിലുള്‍പ്പടെയാണ് ഇവരെ വിന്യസിച്ചി രിക്കുന്നത്. കൂടാതെ വാച്ച്‌ ടവറുകളിലും ബൈനോക്കുലറും തോക്കു മായി ഇവർ ഉണ്ട്. ഏത്Continue Reading

ശബരിമലയിൽ യുവതീപ്രവേശ വിധി നടപ്പാക്കാൻ ഇറങ്ങിയ പ്രസിഡന്റ് വീണു;ഇനിയാര്?

ശബരിമലയിൽ യുവതീപ്രവേശ വിധി നടപ്പാക്കാൻ പാർട്ടിയും സർക്കാരും മുന്നിട്ടിറങ്ങിയ ഘട്ടത്തിലെ പ്രസിഡന്റ് ആയിരുന്നു പത്മകുമാർ. അറസ്റ്റിലായ അദ്ദേഹം എന്തൊക്കെ തുറന്നുപറയും എന്നതു സിപിഎമ്മിന്റെ നെഞ്ചിടിപ്പിക്കും. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഉന്നമിട്ട് പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. ഉണ്ണിക്കൃഷ്ണൻ പോറ്റിയും എൻ.വാസുവും പത്മകുമാറും ഒരുമിച്ച് കസ്റ്റഡിയിലുള്ള സാഹചര്യത്തിൽ, ഇവരിൽനിന്നു പുറത്തുവരാനിടയുള്ള വിവരങ്ങൾ നിർണായകമാവുകയാണ്. വിശ്വാസികളുടെ മനസ്സിൽ ഈ സംഭവ പരമ്പര സൃഷ്ടിക്കാനിടയുള്ള രോഷം എൽഡിഎഫിന് ഗൗരവത്തിലെടുക്കേണ്ടി വരും. ശബരിമല സ്വർണക്കൊള്ള നടന്നContinue Reading

ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണത്തിനു പ്രഫഷനൽ സമീപനം വേണം: ഹൈക്കോടതി

ശബരിമലയിൽ ആൾക്കൂട്ട നിയന്ത്രണത്തിനു പ്രഫഷനൽ സമീപനം വേണമെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇതിനു രൂപീകരിക്കേണ്ട വിദഗ്ധ സമിതിയുടെ ഘടനയും നിർദേശിച്ചു. സർക്കാരിലെ ഏറ്റവും മികച്ച പ്രഫഷനലുകളുള്ള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ക്രൗഡ് മാനേജ്മെന്റ് എക്സ്പർട്ട് കമ്മിറ്റിയാണു വേണ്ടത്.ട്രാൻസ്പോർട്ട് എൻജിനീയറിങ്, അർബൻ ആൻഡ് റീജനൽ പ്ലാനിങ്, സിവിൽ എൻജിനീയറിങ്, ഡിസാസ്റ്റർ ആൻഡ് ക്രൗഡ് സയൻസ്, എൻവയൺമെന്റൽ സയൻസ്, പബ്ലിക് ഹെൽത്ത്, ഐടി സിസ്റ്റംസ് ആൻഡ് ഡേറ്റ അനലിറ്റിക്സ് എന്നീ മേഖലകളിൽനിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തണം. ഇവർContinue Reading