ശബരിമലയിലെത്തുന്ന കുട്ടികള്‍ക്ക് കരുതലായി പോലീസിൻ്റെ ആം ബാൻഡ്. പത്തുവയസില്‍ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയ്യില്‍ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈല്‍ നമ്ബരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് പമ്ബയില്‍ നിന്ന് വിടുന്നത്. കുട്ടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്യു.ആർ. കോഡും ബാൻഡിലുണ്ട്.
തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോയാല്‍ രക്ഷിതാക്കളെ കണ്ടെത്തുന്നതിന് ഇത് പോലീസിന് ഏറെ സഹായകമാകുന്നുണ്ട്. കൂട്ടം തെറ്റിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തില്‍ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയല്‍ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു

