ആലപ്പുഴ: പത്മകുമാറിനെ തള്ളാനും കൊള്ളാനും ഇല്ല എന്ന് പറയുന്ന സി. പി.എമ്മിന് പത്മ കുമാറിനെ തള്ളിയാൽ കൊള്ളുന്നത് പാർട്ടിക്ക് ആണെന്ന് വ്യക്തമായി അറിയാമെന്ന് ബി. ജെ. പി മേഖല പ്രസിഡന്റ് എൻ. ഹരി പറഞ്ഞു.ശബരിമലയിലെ സ്വർണ്ണക്കടത്തിൽ നിന്ന് മന്ത്രിമാരടക്കമുള്ള സി. പി. എം നേതാക്കൾക്ക് ഒഴിഞ്ഞുമാറാനാകില്ല.നന്തൻകോട് നഗര ഹൃദയത്തിലുള്ള കോടികൾ വിലമതിക്കുന്ന ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്റെ ഓഫീസ് വാങ്ങിയതിന്റെ പിന്നിലുള്ള ധന സ്രോതസ്സും SAT അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ആദ്യം പത്മകുമാറിന്റെ ബന്ധുവിന്റ പേരിലാണ് ഇത് വാങ്ങിയത് എന്നാണ് അറിയുന്നത്. ഇതിന്റെ നിർമ്മാണത്തിന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ നിന്നും വൻ സഹായമാണ് പാർട്ടിക്ക് ലഭിച്ചത്.
ശബരിമലയിലെ സ്വർണ്ണക്കടത്ത് വാർത്തകളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സി. പി. എം കെ. ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കിയത്. പക്ഷേ പേഴ്സണൽ സ്റ്റാഫിലേക്ക് പഴയഅംഗങ്ങളെ തന്നെ നിയമിച്ചതിൽ നിന്ന് സി. പി. എമ്മിന്റെ ഗൂഡ ലക്ഷ്യം വ്യക്തമാണ്. കെ. ജയകുമാറിനെ മറയാക്കി വൻ കൊള്ളയ്ക്ക് കളമൊരുക്കുകയാണ് സി. പി. എം.അന്നദാനതട്ടിപ്പ് അടക്കം നിരവധി ആരോപണങ്ങളും കൂടാതെ വനിതാ ജീവനക്കാരി തന്നെ നേരിട്ട് പരാതി നൽകിയിട്ടും പാർട്ടി നേതാവായ ജി. ബിനുവിനെതിരെ നടപടി പോലും എടുക്കാത്ത സി. പി. എം വീണ്ടും അതേയാളെ പേർസണൽ സെക്രട്ടറി ആക്കിയതിനു പിന്നിൽ ഗൂഡ ലക്ഷ്യങ്ങളാണ് ഉള്ളത്.
ശബരിമല അടക്കം വരുമാനമുള്ള ക്ഷേത്രങ്ങളിലെ സ്ഥിരവും കരാറിൽ ഉള്ളതുമായ ജീവനക്കാരെ നിച്ഛയിക്കുന്ന ത് ജി. ബിനുവാണ്.ഈ കുറുവാ സംഘത്തിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡന്റിനെ മോചിപ്പിച്ച് അദ്ദേഹത്തിന് ഇഷ്ടമുള്ള സത്യസന്ധ രായ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം അദ്ദേഹത്തിനു നൽകണമെന്നും എൻ. ഹരി ആവശ്യപ്പെട്ടു.ബി. ജെ. പി.
ആലപ്പുഴ ജില്ലാ ഓഫീസിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മേഖല സെക്രട്ടറി ജി. വിനോദ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഗീത രാംദാസ് എന്നിവർ പങ്കെടുത്തു

