ശബരിമലയില്‍ സുരക്ഷയ്ക്കായി കേന്ദ്രസേന എത്തി. ഇക്കുറിയും മലയാളിയാണ് ശബരിമലയില്‍ കേന്ദ്രസേനയെ നയിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് കോയമ്ബത്തൂർ 105 ബറ്റാലിയനില്‍ നിന്നും കൊല്ലം ആശ്രാമം സ്വദേശി ബിജുറാമിൻ്റെ നേതൃത്വത്തിലുള്ള 140 സേനാംഗങ്ങളാണ് എത്തിയത് .ഇവരെ 13 പോയിൻ്റുകളിലായി വിന്യസിച്ചു. താഴെ തിരുമുറ്റം, വടക്കേനട, തെക്കേനട, ഭസ്മക്കുളം, അരവണകൗണ്ടർ, നടപ്പന്തല്‍, മരക്കുട്ടം ഭാഗങ്ങ ളിലുള്‍പ്പടെയാണ് ഇവരെ വിന്യസിച്ചി രിക്കുന്നത്.
കൂടാതെ വാച്ച് ടവറുകളിലും ബൈനോക്കുലറും തോക്കു മായി ഇവർ ഉണ്ട്. ഏത് സമയവും പ്രതികരിക്കാൻ കഴിയുന്ന രീതിയില്‍ സർവ്വസജരായി 10 പേരടങ്ങുന്ന ക്വിക്ക് റെസ്പോണ്‍സ് ടീമും ഉണ്ട്. സന്നിധാനം – പമ്ബ പാതയില്‍ പട്രോളിംഗും ഉണ്ട്. വനത്തോട് ചേർന്ന ഭാഗങ്ങള്‍, ഡീസല്‍ ടാങ്കുകളുള്ളസ്ഥലം, ഭക്തജന തിരക്കേറെയുള്ള ഭാഗം എന്നിവിടങ്ങളില്‍ ഏരിയപട്രോളിംഗ് ഉണ്ടകും.ഇൻസാസ് ,എ.കെ 47,മള്‍ട്ടി ഫെൻ ലോഞ്ചർ തുടങ്ങി അത്യാധുനിക ആയുധങ്ങളുമായി ആണ് ഇവർ കാവല്‍ നില്കുന്നത് .കൂടാതെ രഹസ്യാന്വേഷണ വിഭാഗവും ഉണ്ട്.

