ശനി, 21 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
Malappuram

ദേശീയപാതയോരത്ത് വീണ്ടും മണ്ണിടിഞ്ഞു

അപ്ഡേറ്റ്: October 23, 2026 8:19 am 1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

വടകര: പലതവണ മണ്ണിടിച്ചിലുണ്ടായ മുക്കാളി ദേശീയപാതയോരത്ത് വീണ്ടും മണ്ണിടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഏകദേശം 30 അടി താഴ്ചയിലേക്ക് മണ്ണിടിഞ്ഞത്. താഴെ സംരക്ഷണഭിത്തി നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായതിനാൽ വൻ അപകടം ഒഴിവായി.ദേശീയപാതയുടെ നിർമാണം ആരംഭിച്ചതിന് ശേഷം പലതവണ മണ്ണിടിഞ്ഞ അതേ ഭാഗത്താണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.ഇതോടെ പുനത്തിൽ സനൽ, പുനത്തിൽ വി.കെ. ദേവരാജ്, പുനത്തിൽ കൈതക്കുന്ന് അഭിലാഷ് എന്നിവരുടെ വീടുകൾ അപകടഭീഷണിയിലായി. വീടുകളുടെ മുൻഭാഗത്തേക്ക് വരെ വിള്ളൽ വ്യാപിച്ചു.

ദേവരാജിന്റെ വീടിന്റെ മതിലും ഗേറ്റും തകർന്നതോടെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്.മണ്ണിടിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ സ്ഥലത്തെത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കി. ഇന്ന് പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും ദേശീയപാത ഉപരോധിക്കാനാണ് നാട്ടുകാരുടെ തീരുമാനം.സംരക്ഷണഭിത്തിയുടെ നിർമാണത്തിലെ അപാകതയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

Advertisement

നേരത്തെ മണ്ണിടിഞ്ഞ ഭാഗത്തിന്റെ അടിവശം തുരന്ന് കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ ഇവിടെ ആരംഭിച്ചിരുന്നു. കഴിഞ്ഞ രാത്രി പെയ്ത മഴയും മണ്ണിനടിയിലെ ഉറവയും കൂടിയായതോടെയാണ് വീണ്ടും മണ്ണിടിഞ്ഞതെന്നാണ് പ്രദേശവാസികൾ പറയുന്നത്.സംരക്ഷണഭിത്തിയുടെ നിർമാണം മേയിൽ തന്നെ പൂർത്തിയാക്കിയിരുന്നെങ്കിൽ ഇത്തരത്തിൽ മണ്ണിടിച്ചിൽ ഉണ്ടാകുമായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. വീടുകൾ അപകടഭീഷ ണിയിലായ സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ