ലാഭം വാഗ്ദാനം ചെയ്ത് 26 ലക്ഷം തട്ടി; മുന്നറിയിപ്പുമായി പൊലീസ്
2026-11-19
സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഓൺലൈൻ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപയാണ് നഷ്ടമായത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത സൈബർ സംഘം ഫേസ്ബുക്ക് വഴിയാണ് ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചത്. പല തവണകളായാണ് ദമ്പതികൾ പണം നിക്ഷേപിച്ചത്. ലാഭവിഹിതം ലഭിക്കാതെ വന്നപ്പോഴാണ് തങ്ങൾ തട്ടിപ്പിനിരയായ കാര്യം ഇവർ തിരിച്ചറിഞ്ഞത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എറണാകുളംContinue Reading

