കള്ളനോട്ട് അന്വേഷണത്തിന്റെ വേര് തേടി പൊലീസ് മുന്നോട്ട്

കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളുമായി പ്രതി സിബയോണിന് ബന്ധമുണ്ടെന്നാണ് സൂചന. നോട്ട് ഇരട്ടിപ്പിക്കൽ സംഘങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഇതോടെ കൊല്ലത്തെ കള്ളനോട്ട് കേസിന്റെ അന്വേഷണം കള്ളപ്പണം വെളുപ്പിക്കൽ സംഘങ്ങളിലേക്ക് നീളുകയാണ്. അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തിമിംഗല ഛർദ്ദിയുടെ പേരിലും പണം തട്ടിയിട്ടുണ്ടെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. സിബയോണിന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത തിമിംഗല ഛർദ്ദിയുടെ പരിശോധനാ ഫലം കേസിൽ നിർണായകമാകും. അതേസമയം, ഇത് വ്യാജമായി നിർമിച്ചതാണെന്നContinue Reading