സ്കൂളിനരികിലെ ടാർ പ്ലാന്റിലെ പുക: കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം
2026-11-19
ബുധനാഴ്ച കൊല്ലം കൊട്ടിയത്തെ ഓക്സിലിയം സ്കൂളിലെ അമ്പതിലധികം വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സമീപത്തെ സ്വകാര്യ ടാർ മിക്സിങ് പ്ലാന്റിൽനിന്നുള്ള പുക ശ്വസിച്ചതാകാം കാരണമെന്നാണ് സംശയം. മൂന്ന് കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് ചില അധ്യാപകർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. സ്കൂളിൽനിന്ന് 250 മീറ്റർ മാത്രം അകലെ, കൊട്ടിയം ചൂരൽ പൊയ്കയിലുള്ള അസ്ഫാൽറ്റ് മിക്സിങ് പ്ലാന്റിൽനിന്ന് രാവിലെ 11.45-ഓടെയാണ് പുക ഉയർന്നുതുടങ്ങിയത്. രാവിലെ മുതൽ സ്കൂൾ പരിസരം കട്ടിയുള്ളContinue Reading

