മാസപ്പടിയിലെ ഇ ഡി കത്ത്; എഫ്‌ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി.

മാസപ്പടിയിലെ ഇ ഡി കത്ത്; എഫ്‌ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി.

മാസപ്പടിയിലെ ഇ ഡി കത്ത്, എഫ്‌ഐആർ ഇടാൻ വൈകുന്നതിനെതിരെ ഹർജി. കൈമാറിയ തെളിവുകളില്‍ പ്രാഥമിക അന്വേഷണം ആവശ്യമില്ല. പത്തുവർഷത്തില്‍ കൂടുതല്‍ ശിക്ഷ കിട്ടാവുന്ന കുറ്റത്തില്‍ പ്രാഥമിക പരിശോധന ആവശ്യമില്ല. FIR ഇടാത്തതിന് പിന്നില്‍ ഒത്തുകളി ഉണ്ട്. പ്രാഥമിക അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചില്ല. ഹൈക്കോടതി രേഖകള്‍ വിളിച്ചു വരുത്തണമെന്നും ആവശ്യം. പൊതുപ്രവർത്തകനായ കെ എം ഷാജഹാൻ ആണ് ഹർജി നല്‍കിയത്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. റിപ്പോർട്ടിലെ വിവരങ്ങള്‍ എസ്‌ഐടി വിശദമായി പരിശോധിക്കും. ഇഡിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങളും രേഖകളും അന്വേഷണ സംഘം ആവശ്യപ്പെടും. റിപ്പോർട്ടില്‍ പരാമർശിക്കുന്ന സാമ്പത്തിക ഇടപാടുകളും മറ്റ് രേഖകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക.

സിഎംആർഎല്‍ മുൻ സിഎഫ്‌ഒ പി.സുരേഷ് കുമാർ ഉള്‍പ്പെടെയുള്ളവരുടെ മൊഴി എസ്‌ഐടി ഉടൻ രേഖപ്പെടുത്തും. മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ളവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് വിവരം. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ എസ്‌ഐടി അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്