'നേർച്ചപ്പെട്ടി' എന്ന ചിത്രം തീയറ്റർ റിലീസിനു ശേഷം ഇന്ന് മുതൽ ഓ ടി ടി യിൽ.

ഒരു കന്യാസ്ത്രീയുടെ പ്രണയം എന്ന ടാഗ് ലൈനോട് കൂടി വന്ന് മലയാളത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു നേർച്ചപ്പെട്ടി, തിയേറ്റർ റിലീസ് സമയത്ത് തന്നെ ചിത്രത്തിനെതിരെ പല ഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ ഉണ്ടായിരുന്നു. വിവാദങ്ങൾക്കിപ്പുറം* സിനി ബസാർ* എന്ന ഒ ടി ടി ഫ്ലാറ്റ്ഫോമിലൂടെ 177 രാജ്യങ്ങളിലായിട്ട് ഓഗസ്റ്റ് 15ആം തീയതി നേർച്ചപ്പെട്ടി റിലീസ് ആവുകയാണ്. സ്കൈ മൂവീസിന്റെ ബാനറിൽ ഉദയകുമാർ നിർമിച്ച് ബാബു ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് നേർച്ചപ്പെട്ടി.മോഡൽContinue Reading

യുവതാരനിരയെ അണിനിരത്തിക്കൊണ്ട് റിലീസ് ആകുന്ന 'പട്ടം'എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.

ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയയായ ലച്ചു എന്ന ജൂഹി റുസ്ഥഗി പ്രധാന വേഷത്തിൽ അഭിനയിച്ച പട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. രജീഷ് വി രാജ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ ആണ്.സംവിധായകൻ തന്നെ വരികൾ എഴുതി അഞ്ചു ജോസഫ് പാടിയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ് റിലീസ് ചെയ്ത ഗാനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബിഗ്സോണContinue Reading

'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഓഗസ്റ്റ് മുപ്പതാം തീയതി ചിത്രം തിയേറ്ററുകളിൽ എത്തും. ഫൈനൽസ്, രണ്ട് എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന സിനിമയാണ് ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്.പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജിContinue Reading

ധർമ്മജൻ ബോൾഗാട്ടി വിവാഹിതനായി; വിവാഹം കഴിച്ചത് സ്വന്തം ഭാര്യയെ

കൊച്ചി: പ്രശസ്ത സിനിമ കോമഡി താരമായ ധർമ്മജൻ ബോൾഗാട്ടി ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹിതനായി. വിവാഹം കഴിച്ചത് സ്വന്തം ഭാര്യയെ തന്നെയാണ്. 16 വർഷം മുമ്പ് ഇതേ ദിവസം കാമുകിയുമായി ഒളിച്ചോടിയ താരം ക്ഷേത്ര സന്നിധിയിൽ വച്ച് വിവാഹം കഴിച്ചിരുന്നു. പക്ഷേ രജിസ്റ്റർ ചെയ്യാത്തതിനാൽ നിയമപരമായി ഭാര്യാഭർത്താക്കന്മാർ എന്ന് അവകാശപ്പെടാൻ സാധിക്കാത്തതിനാൽ ആണ് വീണ്ടും മക്കളുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിൽ വിവാഹം കഴിച്ചത് എന്നാണ് ധർമ്മജൻ ബോൾഗാട്ടി പറയുന്നത്. താരം തന്നെയാണ്Continue Reading

മലയാളചലച്ചിത്രതാരമായ കനകലത വിടപറഞ്ഞു.

തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തെ പേരെടുത്തു പറയാവുന്ന പ്രമുഖനടി കനകലത (63)അന്തരിച്ചു. തിരുവനന്തപുരത്തെ സഹോദരിയുടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്ന കനകലത ഏറെക്കാലമായി സഹോദരി വിജയമ്മയുടെ വീട്ടിലായിരുന്നു താമസം. മലയാളത്തിൽ കോമഡിയടക്കം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള കനകലത വിവിധ ഭാഷകളിലായി 350ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എടുത്തു പറയാവുന്നതും, ഓർമ്മയിൽ നിൽക്കുന്നതുമായ നിരവധി സിനിമകളിലും, സീരിയലുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കനകലത പൂക്കാലം എന്നContinue Reading

ധ്യാൻ ശ്രീനിവാസനും സംഘവും പോളിംഗ് സ്റ്റേഷനിലേക്ക് !

ധ്യാൻ ശ്രീനിവാസനും സംഘവും പോളിംങ് സ്റ്റേഷനിൽ എത്തിയത് വലിയ വാർത്തയായി! സ്റ്റേഷൻ്റെ ചുമതലയുള്ള പ്രിസൈഡിംങ് ഓഫീസറായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ലോക്സഭാ ഇലക്ഷൻ കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ധ്യാൻ ശ്രീനിവാസൻ്റെ ഈ രൂപമാറ്റം ചർച്ച വിഷയമായി മാറിയിരിക്കുകയാണ്. മൈന ക്രിയേഷൻസിനുവേണ്ടി കെ.എൻ.ശിവൻകുട്ടൻ കഥ എഴുതി ജെസ്പാൽ ഷൺമുഖം സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ ഈ വേഷത്തിൽ എത്തുന്നത്. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും.Continue Reading