ഞായർ, 29 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.2എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.3കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
സദാചാര ആക്രമണം: യുവതിയെ ഉപദ്രവിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ മണ്ഡല പുനർനിർണയ ബിൽ: ബിജെപിക്ക് പ്രതീക്ഷ, ഇന്ത്യാസഖ്യത്തിന് ആശങ്ക മണ്ഡല പുനർനിർണയ ഭേദഗതി ബില്ലിൽ വോട്ടുറപ്പിക്കാൻ എൻഡിഎ; ഇന്ന് ബിജെപി എംപിമാരുടെ യോഗം മണ്ഡല പുനർനിർണയ ബിൽ: ഇന്ത്യാ സഖ്യ യോഗം ഇന്ന് ഖാർഗെയുടെ വസതിയിൽ യൂട്യൂബര്‍ രേഖ സ്‌നേഹപ്പച്ച അറസ്റ്റില്‍; കോടതി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ നടപടി മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും ആയുര്‍വേദത്തിന്റെ ഭാവി ശാസ്ത്രീയ സാധൂകരണത്തിലൂടെയെന്ന് മന്ത്രി കെ. മുരളീധരന്‍ രാഷ്ട്രപതി ദ്രൗപതി മുർമു രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തി ദീപത്തൂൺ വിവാദം: വിജയ് സർക്കാരിനെതിരെ സുപ്രീംകോടതി, ഉദ്യോഗസ്ഥർക്ക് നോട്ടീസ് തിരുവനന്തപുരത്ത് ഒന്നര മണിക്കൂർ മഴ; നഗരം വെള്ളത്തിൽ
ബ്രേക്കിങ്National

മണ്ഡല പുനർനിർണയ ബിൽ: സീറ്റുകൾ 50 ശതമാനം കൂടും

അപ്ഡേറ്റ്: November 28, 2026 9:52 am 2 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം ഉയർത്താനാണ് മണ്ഡല പുനർനിർണയ ബില്ലിലെ വ്യവസ്ഥ എന്ന് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച സെൻസസ് അടിസ്ഥാനമാക്കിയായിരിക്കും മണ്ഡല പുനർനിർണയം നടക്കുക.

വനിതാ സംവരണ സീറ്റുകൾ റൊട്ടേഷൻ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക. ഇത് തെരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും തീരുമാനിക്കുക. ഇതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും. മണ്ഡല പുനർനിർണയ ബില്ലുമായി ചേർത്താണ് വനിതാ സംവരണം നടപ്പാക്കുക.

Advertisement

ഭരണഘടനാ ഭേദഗതി ബിൽ രണ്ടാം തവണ സഭയിലെത്തുമ്പോൾ പ്രതിപക്ഷത്തെ ഭിന്നത മുതലെടുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പറയുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ വിജയം തങ്ങൾക്കൊപ്പമുണ്ടാകുമെന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നേരത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉന്നയിച്ച ആശങ്കകൾ പരിഗണിച്ചാണ് എല്ലാ സംസ്ഥാനങ്ങൾക്കും ഒരുപോലെ 50 ശതമാനം വർധന വരുത്താൻ കേന്ദ്രം തീരുമാനിച്ചത്. ബിൽ ലോക്‌സഭ പാസാക്കിയാൽ പുതുക്കിയ അംഗസംഖ്യ 2051 വരെ തുടരും.

അതിനിടെ, മണ്ഡല പുനർനിർണയ ബില്ലിനോടുള്ള എൻസിപി (എസ്പി) നിലപാട് ശരദ് പവാർ കോൺഗ്രസിനെ അറിയിച്ചതായി സൂചനയുണ്ട്. പാർട്ടിയെ ഒറ്റക്കെട്ടായി നിലനിർത്താൻ ബില്ലിനെ പിന്തുണയ്ക്കണമെന്ന് പവാർ പറഞ്ഞു. മണ്ഡല പുനർനിർണയം അനിവാര്യമാണെന്ന് എൻസിപി (എസ്പി) നേതാവ് ജിതേന്ദ്ര അവാദ് നേരത്തെ പറഞ്ഞിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയും വാർത്താസമ്മേളനത്തിൽ ബില്ലിന് പിന്തുണ പ്രഖ്യാപിച്ചു. വനിതാ സംവരണ ബിൽ വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് ഇരുവരും പറഞ്ഞു. തെക്കേ ഇന്ത്യയുടെ ആശങ്ക പരിഹരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം അത് അംഗീകരിച്ചെന്നും നേതാക്കൾ അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം വർധന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശ്വാസമാണെന്ന് അവർ പറഞ്ഞു. കേരളത്തിലെ സീറ്റ് 20ൽ നിന്ന് 30 ആയി ഉയരും. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ സീറ്റുകൾ 195 ആകും. മണ്ഡല പുനർനിർണയം നടപ്പാക്കിയാലും ദക്ഷിണേന്ത്യയുടെ വിഹിതം 23.76 ശതമാനമായി തുടരും.

ബില്ലിനെ രാജ്യത്തെ സ്ത്രീകൾ ശക്തമായി പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട ചന്ദ്രബാബു നായിഡു, ചരിത്രത്തിന്റെ തെറ്റായ ഭാഗത്ത് നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകി.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ