മാനവരാശിയുടെ നിലനില്പിനു തന്നെ ഭീഷണിയാകുന്ന ചില വിശ്വാസപ്രമാണങ്ങൾ …… പൊളിച്ചെഴുത്തിൻ്റെ കാഹളം മുഴക്കിയെത്തുന്ന ആക്ഷൻ ക്രൈം ത്രില്ലർ കിരാത മാർച്ച് 27-ന് തീയേറ്ററുകളിൽ…. യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും അച്ചൻ കോവിലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം “കിരാത” മാർച്ച് 27-ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. പാട്ടും ആട്ടവുമായി അച്ചൻ കോവിലാറിൻ്റെ നിഗൂഡതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പ്രണയ ജോഡികൾക്ക് തുടർന്ന് നേരിടേണ്ടി വരുന്നത് ഭീകരതയുടെ ദിനരാത്രങ്ങളാണ്. കോന്നിയുടെ മനോഹരContinue Reading

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് വരുന്ന തുടർ വാർത്തകൾ വസ്തുതാരഹിതമെന്ന് അധികൃതർ അറിയിച്ചു. മാർച്ച് 17 രാവിലെ ഏകദേശം 8.55ഓടെ സർജിക്കൽ ഐസിയുവിലെ ഒരു വെന്റിലേറ്ററിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. ഉടൻ തന്നെ ആശുപത്രി ജീവനക്കാർ ലഭ്യമായ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കുകയും അണയ്ക്കുകയും ചെയ്തു. സംഭവസമയത്ത് മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർ നടത്തിയ അതിവേഗവും ഏകോപിതവുമായ ഇടപെടലിലൂടെ എല്ലാ രോഗികളുടെയും സുരക്ഷ ഉറപ്പാക്കിയിരുന്നു.Continue Reading

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കായി നിയമിക്കുന്ന പ്രിസൈഡിംഗ് ഓഫീസർമാർ, ഒന്നാം പോളിംഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം 24 മുതല്‍ 29 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേല്‍ക്കർ അറിയിച്ചു. തപാല്‍ ബാലറ്റ് ഫോം 12 സമർപ്പിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും. പരിശീലന കേന്ദ്രത്തില്‍ വോട്ട് രേഖപെടുത്താനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വിഎഫ്സി) ക്രമീകരിക്കും.രണ്ടും മൂന്നും പോളിംഗ് ഓഫീസർമാർക്കുള്ള പരിശീലനംContinue Reading

കല്‍പ്പറ്റ: വയനാട് വടക്കനാട് ആനയെ മയക്കുവെടി വച്ചു. ജനവാസ മേഖലയില്‍ ഭീതിപരത്തി മുട്ടിക്കൊമ്പനെയാണ് വെടിവെച്ചത്. കല്ലൂർകുന്ന് ഭാഗത്തുനിന്നും വെടിവച്ച ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. ആന നിലവില്‍ കാട്ടിലേക്ക് കയറിയിരിക്കുകയാണ്. ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പ് ശ്രമം തുടരുന്നു. രാവിലെ അഞ്ച് മണിക്കാണ് ദൗത്യം ആരംഭിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ താത്തൂർ ടസ്കർ വണ്‍ എന്നാണ് ഈ ആനയ്ക്ക് വനം വകുപ്പ് നല്‍കിയ പേര്.Continue Reading

കൈകള്‍ ബന്ധിച്ച്‌ പ്രതികളെക്കൊണ്ട് പരേഡ് ചെയ്യിച്ച ചിത്രം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. പ്രതികളുടെ ചിത്രം പോസ്റ്റ് ചെയ്യുന്നതിനു മാർഗനിർദേശം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി നടപടി. ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, അസം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ പോലീസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കൈകള്‍ ബന്ധിച്ചും കയറുകൊണ്ട് വരിഞ്ഞും പ്രതികളെ പരേഡ് ചെയ്യിച്ചും മുട്ടുകുത്തിച്ചുമുള്ള ദൃശ്യങ്ങള്‍ പോലീസ് തന്നെ പോസ്റ്റ് ചെയ്യുന്ന രീതിയെക്കുറിച്ചുContinue Reading

നിയമസഭാ തിരഞ്ഞെടുപ്പ്  ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിയുള്ള ‘ഗ്രീൻ ബട്ടൺ’ ക്യാമ്പയിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ ഹാൻഡ്ബുക്ക് പുറത്തിറക്കി. ശുചിത്വമിഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസും സംയുക്തമായി തയ്യാറാക്കിയ ഹാൻഡ് ബുക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ   തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ഇതോടൊപ്പം ഹരിതചട്ട പാലനത്തിനുഉള്ള ”ഗ്രീൻ ബട്ടൺ” ക്യാമ്പെയ്ൻ ലോഗോയും പുറത്തിറക്കി. ഹാൻഡ്ബുക്കുകൾ സംസ്ഥാനത്തെ ജില്ലാ വരണാധികൾക്കും, റിട്ടേണിങ്ങ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർമാർ, രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ എന്നിവർക്ക് ലഭ്യമാക്കും. ഓൺലൈൻ പതിപ്പ്  എളുപ്പത്തിൽ ലഭ്യമാകുന്നതിനുള്ള   ക്യൂആർContinue Reading

തിരുവനന്തപുരം: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ചലച്ചിത്ര താരം സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതുസ്വതന്ത്രനായിട്ടാണ് സുധീര്‍ കരമന മത്സരിക്കുക. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. തിരുവനന്തപുരം സ്വദേശിയായ സുധീര്‍ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പളാണ്. അന്തരിച്ച നടന്‍ കരമന ജനാര്‍ദ്ദനന്‍ നായരുടെയും ജയ ജെ നായരുടെയും മകനാണ്. സിഎംപി നേതാവ് സിപി ജോണ്‍ ആണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.Continue Reading

തിരുവനന്തപുരം: ചുട്ടുപൊള്ളി കേരളം.സംസ്ഥാനത്ത് 11 ജില്ലകളില്‍ താപനില മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ആണ് യെല്ലോ അലേര്‍ട്ട്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയരും. ഈ മാസം 22Continue Reading

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ഉപകേന്ദ്രങ്ങളിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 30 വൈകിട്ട് 5 വരെ. വിശദിവരങ്ങൾക്ക്: https://kscsa.org. ഫോൺ: 0471-2313065, 8281098863.Continue Reading

83 ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾ, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾഎല്ലാ മാനദണ്ഡങ്ങളും പാലിച്ച 83 ആശുപത്രികൾ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളും 5 പഞ്ചായത്തുകൾ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളുമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ പ്രാഥമിക തലത്തിലുള്ള 73 ആശുപത്രികളും, ദ്വിതീയ തലത്തിലുള്ള 4 ആശുപത്രികളും, തൃതീയതലത്തിലുള്ള ഒരു ആശുപത്രിയും ഉൾപ്പെടുന്നു. ആന്റിബയോട്ടിക് സ്മാർട്ട് ആകാൻ നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്നത് സ്ഥാപനതലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും വിലയിരുത്തലിന് ശേഷമാണ് ഇവയെ ആന്റിബയോട്ടിക് സ്മാർട്ട് ആയി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആന്റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലോകത്താദ്യമായി ആന്റിബയോട്ടിക്Continue Reading