തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മേയ് അഞ്ചിന് മുൻപ് വോട്ടെണ്ണല്‍ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂള്‍ തയാറാക്കുക. കേരളത്തില്‍ വിഷു അടക്കം ഉത്സവങ്ങള്‍കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.Continue Reading

മലപ്പുറം: പാചകവാതക പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ക്കിടെ മലപ്പുറത്ത് എല്‍പിജി പമ്ബില്‍ അനധികൃത ഗ്യാസ് വില്‍പ്പന. കൊട്ടുക്കര എസ്‌എ ഓട്ടോ എല്‍പിജി പമ്പില്‍ സിലിണ്ടറില്‍ ഗ്യാസ് നിറച്ച്‌ നല്‍കി. അമിത വിലയീടാക്കിയാണ് അനധികൃത ഗ്യാസ് വില്‍പ്പന. എല്‍പിജി പമ്പില്‍ വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളതെന്നിരിക്കെ ചട്ട വിരുദ്ധമായി ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ചുനല്‍കുകയായിരുന്നു. രണ്ടായിരം രൂപ വരെയാണ് ഒരു സിലിണ്ടറിന് ഈടാക്കിയത്. പുലര്‍ച്ചെ നാല് മണി മുതല്‍ ആളുകള്‍Continue Reading

 ചിതറിക്കിടന്നിരുന്ന പരീക്ഷാ സംവിധാനങ്ങളെ പരീക്ഷാഭവനിലേക്ക് ഏകോപിപ്പിച്ചതോടെ പരീക്ഷാ നടത്തിപ്പിലെ കാര്യക്ഷമതയും ഏകോപനവും വർധിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൂജപ്പുരയിലെ പരീക്ഷാഭവനിൽ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗങ്ങളുടെ പുതിയ ബ്ലോക്കിന്റെയും പരീക്ഷാഭവൻ സോഫ്റ്റ്‌വെയർ നവീകരണ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ നിന്ന് വേഗത്തിൽ ലഭ്യമാക്കാൻ പുതിയ സംവിധാനം സഹായകരമാകും. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽContinue Reading

rain

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മാർച്ച്‌ 16,17 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത മൂന്ന് മണിക്കൂറില്‍ തൃശൂർ, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിർദേശം ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.ശക്തമായContinue Reading

ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒബിസി വിഭാഗത്തിന്റെ ക്രീമിലെയര്‍ പദവി നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഉദ്യോഗാര്‍ത്ഥികള്‍ ഒബിസി ക്രീമിലെയറിലാണോ, നോണ്‍- ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാന്‍ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളം, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ അതാത് ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.ഒ ബി സി വിഭാഗങ്ങളിലെ ക്രീമിലെയര്‍ വിഭാഗങ്ങളെ കണ്ടെത്തുന്നതിന് രക്ഷിതാക്കളുടെContinue Reading

2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവർ നൽകിയ പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലെ പിഴവുകൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള അവസരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ www.cee.kerala.gov.in ലെ ‘KEAM-2026 Candidate Portal’ ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. പ്രൊഫൈൽ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിൽ പോരായ്മകൾ ഉള്ളവർക്ക് ‘Memo details’ മെനു ക്ലിക്ക് ചെയ്ത് അവContinue Reading

കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. സ്വര്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.ഹര്ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കോടതി മേല്‍നോട്ടത്തിലാണ് ഇപ്പോള് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യഥാര്ഥ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടക്കുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യം പരിഗണിച്ചContinue Reading

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു. ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ തീരുമാനമായി.ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് മധ്യസ്ഥ ചര്‍ച്ച.ചര്‍ച്ചകള്‍ പൂര്‍ത്തിയാകും വരെ സമരം പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്ത് നഴ്‌സുമാര്‍ സമരം നടത്തിയത്. സമരം കടുത്തതോടെയാണ് ഹൈക്കോടതി ഇടപെട്ടത്. സ്വകാര്യ മാനേജ്‌മെന്റുകളുടെ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. സമരംContinue Reading

തിരുവനന്തപുരം: സംസ്ഥാനത്ത് എല്പിജി ക്ഷാമം രൂക്ഷം. വാണിജ്യ സിലണ്ടറുകള്ക്കു മാത്രമല്ല, ഗാര്ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്ക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. തിരുവനന്തപുരത്ത് ഒരാഴ്ച മുന്പ് ബുക്ക് ചെയ്ത സിലിണ്ടറുകള് പോലും ഇതുവരെ ഗാര്ഹിക ഉപഭോക്താക്കള്ക്കു ലഭിച്ചിട്ടില്ല. ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കാനാണ് ഗ്യാസ് ഏജന്സിയില്നിന്നു ലഭിക്കുന്ന മറുപടി. നിലവില് പല ഏജന്സികളും ബുക്കിംഗ് സ്വീകരിക്കുന്നതും നിര്ത്തിയിരിക്കുകയാണ്. എല്പിജി ക്ഷാമം കടുത്തതോടെ പല ഗ്യാസ് ഏജന്സികളിലും ബുക്കിംഗിനായി നല്കിയിരുന്ന ഫോണ് നമ്പരുകള്‍ പ്രവര്ത്തന രഹിതമായി.Continue Reading

കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കുന്നതിനുള്ള  സംസ്ഥാനതല നോഡൽ ഓഫീസറായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചുമതലപ്പെടുത്തി. ഇതനുസരിച്ചുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. 2025-ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ മാതൃകയുടെ തുടർച്ചയായി, തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വഴി  പരിസ്ഥിതിക്ക് നാശം  സംഭവിക്കാതിരിക്കാനും മാലിന്യം പരമാവധി കുറയ്ക്കാനും രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനംContinue Reading