വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

കല്‍പ്പറ്റ: വയനാട് വടക്കനാട് ആനയെ മയക്കുവെടി വച്ചു. ജനവാസ മേഖലയില്‍ ഭീതിപരത്തി മുട്ടിക്കൊമ്പനെയാണ് വെടിവെച്ചത്. കല്ലൂർകുന്ന് ഭാഗത്തുനിന്നും വെടിവച്ച ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. ആന നിലവില്‍ കാട്ടിലേക്ക് കയറിയിരിക്കുകയാണ്. ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പ് ശ്രമം തുടരുന്നു. രാവിലെ അഞ്ച് മണിക്കാണ് ദൗത്യം ആരംഭിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ താത്തൂർ ടസ്കർ വണ്‍ എന്നാണ് ഈ ആനയ്ക്ക് വനം വകുപ്പ് നല്‍കിയ പേര്.