ശനി, 21 നവംബർ 2026 പരസ്യങ്ങൾക്ക്: 9207249616
1ചക്കുളത്തുകാവ് പൊങ്കാല: നവംബർ 24ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി.2നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്.3എറണാകുളം ഡിപ്പോയിൽ നിന്ന് പമ്പയിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഏർപ്പെടുത്തി.4കേരള പി.എസ്.സി വിജ്ഞാപനം. 18 കാറ്റഗറികളിലേക്കുള്ള (175/2026 മുതൽ 192/2026 വരെ) പുതിയ വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16 ആണ്
ബ്രേക്കിങ് ന്യൂസ്
Kerala

എൽപിഎസ്ടി സമരം: മന്ത്രിസഭയിൽ ഇന്ന് ചർച്ച

1 മിനിറ്റ് വായന
ഷെയർ: WhatsApp Facebook

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി സമരം ഒത്തുതീർപ്പാക്കുന്നതിനുള്ള നിർണായക ചർച്ച ഇന്ന് നടക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യും.

വിവിധ ആവശ്യങ്ങളുന്നയിച്ച് 138 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ സമരത്തിലാണ്. പ്രധാനപ്പെട്ട അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ അഞ്ചാമത്തെ ആവശ്യമായ വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ ചർച്ച വഴിമുട്ടി. ഇതോടെ ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചു.

Advertisement

സമരസമിതി നേതാവ് വളർമതി തലമുണ്ഡനം ചെയ്ത് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നു. നിരാഹാരം തുടങ്ങി രണ്ടാഴ്ച പിന്നിട്ടപ്പോൾ പൊലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാൻ നീക്കമുണ്ടായി. പൊലീസെത്തി സമരപ്പന്തൽ പൊളിച്ചു. വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ സർക്കാർ നിലപാട് അയവുവരുത്തി. സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി കൃഷ്ണ വളർമതിയുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെയാണ് ചർച്ചയ്ക്ക് വഴി തുറന്നത്.

കുട്ടികൾ കുറഞ്ഞതുമൂലം തസ്തിക നഷ്ടപ്പെടുന്ന സർക്കാർ എൽപി സ്കൂൾ അധ്യാപകരെ സംരക്ഷിക്കുന്നതിന് 1:25 അനുപാതം നടപ്പാക്കുന്നത് സർക്കാർ പരിശോധിക്കുകയാണ്. ഇതുവഴി വിരമിക്കലിനെത്തുടർന്നുണ്ടാകുന്ന ഒഴിവുകളിലേക്ക് തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ പുനർവിന്യസിക്കുന്നത് ഒഴിവാക്കാനും നിലവിലുള്ള എൽപിഎസ്ടി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്താനും കഴിയും. എച്ച്ടിവി ഒഴിവുകളിലേക്ക് പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്തുന്നതും പരിഗണനയിലാണ്.

സർക്കാരിന് വരുന്ന അധിക സാമ്പത്തിക ബാധ്യതയെക്കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ കണക്കെടുത്തിട്ടുണ്ട്. രണ്ട് നിർദേശങ്ങൾ സർക്കാർ എൽപി സ്കൂളുകളിൽ മാത്രം നടപ്പാക്കിയാൽ പ്രതിവർഷം 50 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് പ്രാഥമിക കണക്ക്.

ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. അതേസമയം, എൽപി റാങ്ക് ഹോൾഡർമാർക്ക് മാത്രമായി അനുപാതം കുറയ്ക്കുമ്പോൾ സമാന ആവശ്യമുന്നയിച്ച് സമരം ചെയ്ത യുപിഎസ്ടി, എച്ച്എസ്ടി ഉദ്യോഗാർഥികളുടെ ആവശ്യം സർക്കാർ എങ്ങനെ പരിഗണിക്കുമെന്നതും ശ്രദ്ധയോടെ നോക്കിക്കാണേണ്ടതാണ്.

വാർത്തകൾ ആദ്യം അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ചേരൂ ജോയിൻ ചെയ്യുക
ഷെയർ: WhatsApp Facebook

ബന്ധപ്പെട്ട വാർത്തകൾ