കോട്ടയം : ശബരിമല സ്വർണക്കൊള്ളയില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി വി എൻ വാസവന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. മന്ത്രിയുടെ കോട്ടയം ഏറ്റുമാനൂരിലെ ഓഫീസിലേക്കാണ് മാർച്ച് നടത്തിയത്.ഷോണ്‍ ജോർജ് അടക്കമുള്ള നേതാക്കളാണ് മാർച്ചിന് നേത്യത്വം നല്‍കിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ വന്നതോടെയാണ് പൊലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചത്.
തിരുവനന്തപുരത്ത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്കും ബിജെപി മാർച്ച് നടത്തി.മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്തു.സ്വർണക്കൊള്ളയില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഴുവൻ പ്രതികളുടെ വീടുകളിലടക്കം 21 ഇടങ്ങളില്‍ ഇ ഡി പരിശോധന നടത്തി. പ്രതികളുടെ ആസ്തികള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകളാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് മാത്രം മൂന്ന് ഇടങ്ങളിലാണ് പരിശോധന

