പന്തളം : പുഞ്ചയിൽ കുളിക്കാൻ പോയ യുവാവ് മുങ്ങി മരിച്ചു. പന്തളം .ചെറുമല, പ്ലാവിള , പാലനിൽക്കുന്നതിൽ വീട് . പരേതനായ മുരളിയുടെ മകൻ ലെനിൻ മുരളി ( 32 ) യാണ് മരിച്ചത് . തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചെറുമല , പ്ലാവിളയിൽ പുഞ്ച കുളിക്കാൻ എത്തിയതായിരുന്നു ലെനിൻ മുരളി , മണിക്കൂറുകളോളം നടത്തിയ തെരച്ചിലിൽ അടൂരിൽ നിന്ന് എത്തിയ അഗ്നി രക്ഷാ സേനയാണ് മൃതദേഹം കണ്ടെത്തിയത് .
പന്തളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ : തങ്കമ്മ ടീച്ചർ സഹോദരൻ :വിഷ്ണു മുരളി സഹോദരി : അരണ്യാ മുരളി


