യുഎഇയ്ക്ക് നേരെ ഇറാൻ വിക്ഷേപിച്ചത് 165 ബാലിസ്റ്റിക് മിസൈലുകളെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം

യുഎഇയ്ക്ക് നേരെ ഇറാൻ വിക്ഷേപിച്ചത് 165 ബാലിസ്റ്റിക് മിസൈലുകളെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം

യുഎഇയ്ക്ക് നേരെ ഇറാൻ വിക്ഷേപിച്ചത് 165 ബാലിസ്റ്റിക് മിസൈലുകളെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം. ശനിയാഴ്ച മുതല്‍ വിക്ഷേപിച്ച 165 മിസൈലുകളില്‍ 152 എണ്ണം യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച്‌ തകർത്തെന്നും ബാക്കിയുള്ള 13 എണ്ണം കടലില്‍ പതിച്ചതായും യുഎഇ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇറാൻ വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകള്‍ തടഞ്ഞതായും റിപ്പോർട്ടുണ്ട്.

541 ഡ്രോണുകളില്‍ 506 എണ്ണം യുഎഇ നശിപ്പിച്ചു. 35 എണ്ണം യുഎഇയില്‍ പതിച്ചതായും ഏതാനും കെട്ടിടങ്ങള്‍ക്കു നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. ആക്രമണത്തില്‍ പാക്കിസ്ഥാൻ, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളായ മൂന്നു പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങളില്‍ 58 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഉള്‍പ്പെടുന്നുവെന്ന് യുഎഇ പ്രസ്താവനയില്‍ വ്യക്തമാക്കി.